ഡബ്ലിൻ: ടോക്കിയോയിലെ അയർലൻഡ് എംബസിയ്ക്കായി ഐറിഷ് സർക്കാർ ചിലവാക്കിയ തുകയുടെ വിശദാംശങ്ങൾ പുറത്ത്. എംബസിയുടെ നിർമ്മാണത്തിനായി വിദേശകാര്യവകുപ്പ് 1.3 മില്യൺ യൂറോ അധികമായി ചിലവിട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. ഇതിൽ 43,000 യൂറോയുടെ ടേപ്പ്സ്ട്രിക്, 1100 യൂറോയുടെ അമ്പർല സ്റ്റാന്റുകൾ എന്നിവ ഉൾപ്പെടുന്നു. ഇക്കഴിഞ്ഞ വേനൽക്കാലത്താണ് ജപ്പാൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ എംബസി ഉദ്ഘാടനം ചെയ്തത്.
എംബസിയുടെ പൂർത്തീകരണത്തിനായി ആകെ 35 മില്യൺ യൂറോയാണ് വിദേശകാര്യവകുപ്പിന് ചിലവിടേണ്ടതായി വന്നത്. ഇതിൽ 1.35 മില്യൺ ഫർണിഷിംഗിന് മാത്രം ചിലവായി. 1,10,000 യൂറോ വിലയുള്ള ആർട്ട് വർക്ക് എംബസിയിൽ സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമേ കലാകാരിയായ ഇസബെൽ നോളൻ പ്രത്യേകം നിർമ്മിച്ച ടേപ്സ്ട്രിക്കിന് 43,130 യൂറോ നൽകേണ്ടതായി വന്നു. പെയിന്റിംഗിനായി 8,400 യൂറോയാണ് ചിലവായത്. ടോക്കിയോയിലെ പഴയ എംബസി കെട്ടിടത്തിൽ നിന്ന് കലാസൃഷ്ടികൾ മാറ്റുന്നതിന് ഏകദേശം 6,800 യൂറോ ചിലവ് വന്നിട്ടുണ്ട്.

