ഡബ്ലിൻ: ഗവൺമെന്റ് ബിൽഡിംഗിന്റെ ഡ്രൈനേജ് സംവിധാനത്തിന്റെ ഒരു ഭാഗം പൊളിക്കാൻ തീരുമാനം. ഡ്രൈനേജിൽ നിന്നും രൂക്ഷമായ ദുർഗന്ധം ഉയരുന്നതായി പരാതി ലഭിച്ചതിന് പിന്നാലെയാണ് അറ്റകുറ്റപ്പണികൾക്കായി പൊളിക്കുന്നത്. ഇത് സംബന്ധിച്ച പ്രവർത്തനങ്ങൾ അടുത്ത ആഴ്ച ആരംഭിക്കുമെന്ന് പൊതുമരാമത്ത് ഓഫീസ് സ്ഥിരീകരിച്ചു.
1.4 മില്യൺ യൂറോയുടെ സുരക്ഷാ പവലിയന് താഴെയുള്ള ഡ്രൈനേജിന്റെ ഭാഗത്ത് നിന്നാണ് ദുർഗന്ധം വമിക്കുന്നത്. ഇത് യാത്രികർക്കും പ്രദേശത്തെ വീടുകൾക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇതോടെയാണ് പൊളിച്ച് ഇതിനൊരു പരിഹാരം കാണാൻ തീരുമാനിച്ചത്. അതേസമയം ഇത് പൊതുജനങ്ങൾക്ക് ബാധ്യതയാകില്ലെന്ന് പൊതുമരാമത്ത് ഓഫീസ് വ്യക്തമാക്കി.
Discussion about this post

