ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ 5ജി മാസ്റ്റിന് നേരെ വീണ്ടും ആക്രമണം. വൈറ്റ്റോക്ക് റോഡിലെ മാസ്റ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
40 വയസ്സുകാരനാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. വിവരം അറിഞ്ഞ് ഫയർഫോഴ്സ് എത്തി തീ അണച്ചെങ്കിലും 5ജി മാസ്റ്റ് പൂർണമായും കത്തിനശിച്ചിരുന്നു. സംഭവത്തെ വടക്കൻ അയർലൻഡ് പോലീസ് ശക്തമായി അപലപിച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Discussion about this post

