മൊനാഘൻ: കൗണ്ടി മൊനാഘനിൽ ഹെവി ഗുഡ്സ് വെഹിക്കിളും കാറും തമ്മിൽ കൂട്ടിയിടിച്ചു. സംഭവത്തിൽ 30 വയസ്സുള്ള സ്ത്രീ മരിച്ചു. കാസിൽബ്ലെയ്നിയിലെ അന്നലിറ്റനിലെ മുല്ലാഗ്നിയിലെ എൻ2 ൽ രാവിലെ 8.00 ഓടെയാണ് കൂട്ടിയിടി ഉണ്ടായത്.
കാറോടിച്ചിരുന്നത് 30 കാരിയാണ്. കൂട്ടിയിടിയിൽ ഇവർക്ക് സാരമായി പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. അപകടത്തിൽ മറ്റാർക്കും പരിക്കില്ല. അതേസമയം സംഭവത്തിൽ 50 വയസ്സുള്ള വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post

