ഡബ്ലിൻ: തനിക്കും കുടുംബത്തിനും നേരെയുണ്ടാകുന്ന ഭീഷണികൾ വകവയ്ക്കുന്നില്ലെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ഇത്തരം പ്രവൃത്തികൾ നീചവും വിട്ടുവീഴ്ചയില്ലാത്തതുമാണ്. ഭീഷണികൾ കണ്ടില്ലെന്ന് നടിച്ച് താൻ ഔദ്യോഗിക കൃത്യനിർവ്വഹണവുമായി മുന്നോട്ട് പോകുകയാണെന്നും സൈമൺ ഹാരിസ് പറഞ്ഞു. മാധ്യമത്തോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
താൻ ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട നേതാവാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവാണ്. ഈ രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയാണ്. നിലവിലെ ഭീഷണികൾ ഒന്നും തന്നെ ഇന്ന് നടപ്പിലാകില്ലെന്ന് തനിക്ക് അറിയാം. അതുകൊണ്ട് തന്നെ ഭീഷണികൾ വകവയ്ക്കാതെ ജോലിയുമായി മുന്നോട്ട് പോകുന്നു. കൃത്യനിർവ്വഹണം കൃത്യമായി പൂർത്തിയാക്കുകയാണ് ഇപ്പോൾ താൻ ചെയ്യേണ്ടത് എന്നും സൈമൺ ഹാരിസ് കൂട്ടിച്ചേർത്തു.

