Author: sreejithakvijayan

ന്യൂഡൽഹി: ഇന്ത്യൻ സമൂഹത്തിന് നേരെ നടക്കുന്ന ആക്രമണങ്ങളോട് സീറോ ടോളറൻസ് നയം സ്വീകരിക്കുമെന്ന് അയർലൻഡ് മൈഗ്രേഷൻ മന്ത്രി കോളം ബ്രോഫി. ഇന്ത്യാ സന്ദർശനത്തിനിടെ ന്യൂഡൽഹിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യക്കാരെ ആക്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ഇന്ത്യക്കാർക്ക് നേരെയുണ്ടാകുന്ന വംശീയ ആക്രമണങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഇത് അസ്വീകാര്യമാണ്. തുടർന്നുളള ഇത്തരം സംഭവങ്ങൾ പ്രതിരോധിക്കാൻ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഡെറി: കൗണ്ടി ഡെറിയിൽ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികൾ അറസ്റ്റിൽ. നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊളറൈൻ മേഖലയിൽ താമസിക്കുന്ന വെയ്ൻ റീഡ് ആണ് മരിച്ചത്. തിങ്കളാഴ്ച സൊസൈറ്റി കോർട്ട് ഏരിയയിലെ വീട്ടിൽ ആയിരുന്നു വെയ്ൻ റീഡിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. മൂന്ന് സ്ത്രീകളും യുവാവുമാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.

Read More

ഡബ്ലിൻ: അമേരിക്കൻ കമ്പനികളിൽ നിന്നുള്ള കോർപ്പറേറ്റ് നികുതി വരുമാനത്തെ അമിതമായി ആശ്രയിക്കരുതെന്ന മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധർ. ഇത്തരത്തിൽ ആശ്രയിക്കുന്നതാകും ഈ വർഷം അയർലൻഡ് നേരിടുന്ന പ്രധാന ഭീഷണി. ബഹുരാഷ്ട്ര കമ്പനികളിൽ നിന്നുള്ള കോർപ്പറേറ്റ് നികുതി വരുമാനം കുറയുന്നത് രാജ്യത്തെ പ്രതിസന്ധിയിൽ ആഴ്ത്തുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ആഗോളതലത്തിൽ സാമ്പത്തിക അസ്ഥിരത വർധിക്കുന്നുണ്ട്. ഇത് അയർലൻഡിന്റെ സാമ്പത്തിക രംഗത്തെയും ബാധിക്കും. അതുകൊണ്ട് തന്നെ കോർപ്പറേറ്റ് നികുതി വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കണം. നേരത്തെയും പല വിദഗ്ധരും ഇക്കാര്യം അഭിപ്രായപ്പെട്ടിരുന്നു.

Read More

ഡബ്ലിൻ: അയർലൻഡിലെ ക്യാമ്പസുകളിൽ ഇസ്ലാമിക ഭീകരവാദികൾ നുഴഞ്ഞുകയറുന്നതായി റിപ്പോർട്ട്. മുസ്ലീം ബ്രദർഹുഡുമായി ബന്ധപ്പെട്ട തീവ്രവാദ ശൃംഖലകൾ ക്യാമ്പസുകളിലേക്ക് വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് ഗ്ലോബൽ ആന്റിസെമിറ്റിസം ആൻഡ് പോളിസി ഗ്രൂപ്പാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയ പോസ്റ്റുവഴി വിശദാംശങ്ങൾ പങ്കുവയ്ക്കുകയായിരുന്നു. സൗദി അടക്കമുള്ള രാജ്യങ്ങൾ നിരോധിച്ച സംഘടനയാണ് മുസ്ലീം ബ്രദർഹുഡ്. അയർലൻഡിന് പുറമേ യുകെയിലെ സർവ്വകലാശാലകളിൽ ഉൾപ്പെടെ ഇക്കൂട്ടർ നുഴഞ്ഞു കയറിയിട്ടുണ്ട്. രാജ്യത്തെ അന്തരീക്ഷം കലുഷിതമാക്കുകയാണ് ഇവരുടെ ലക്ഷ്യം എന്നാണ് റിപ്പോർട്ടുകൾ.

Read More

ഡബ്ലിൻ: എഐ ചാറ്റ്‌ബോട്ടായ ഗ്രോക്കുമായി ബന്ധപ്പെട്ട വിവാദത്തിനിടെ എക്‌സിന്റെ എക്‌സിക്യൂട്ടീവ് അംഗങ്ങളെ കണ്ട് മന്ത്രി നിയാം സ്മിത്ത്. ഇന്നലെ ആയിരുന്നു കൂടിക്കാഴ്ച. എക്‌സിക്യൂട്ടീവ് അംഗങ്ങളെ കാണാൻ സാധിച്ചെങ്കിലും വിഷയത്തിൽ ആശങ്കയ്ക്ക് പരിഹാരം ആയിട്ടില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അദ്ദേഹം പറഞ്ഞു. എക്‌സ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ ലഭിച്ച അവസരത്തെ സ്വാഗതം ചെയ്യുന്നവെന്ന് നിയാം സ്മിത്ത് പറഞ്ഞു. അവരുടെ പ്ലാറ്റ്ഫോമിൽ സൗകര്യമൊരുക്കിയതിൽ എന്റെ കടുത്ത നിരാശ പ്രകടിപ്പിക്കുന്നു. അയർലണ്ടിൽ നിലവിലുള്ള നിയമപരമായ പരിരക്ഷകളെക്കുറിച്ച് വിശദീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: അയർലൻഡിൽ തണുപ്പുള്ള കാലാവസ്ഥ തുടരും. വരും ദിവസങ്ങളിൽ തണുപ്പ് കനക്കുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. കിഴക്ക് നിന്നുള്ള ശക്തമായ തണുപ്പ് അടുത്ത ആഴ്ചയോടെ ആരംഭിക്കും. ഈ മാസം 21 മുതലായിരിക്കും തണുപ്പ്. ഇതിന്റെ കാഠിന്യം എത്രത്തോളം ഉണ്ടാകും എന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 10 ദിവസം വരെ ഈ കാലാവസ്ഥ തുടരുമെന്നാണ് നിലവിലെ പ്രവചനം.

Read More

ഡബ്ലിൻ: ഡബ്ലിനിൽ രണ്ട് കുട്ടികളുടെ പിതാവിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ യുവാവ് കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. 34 കാരനായ ജോസഫ് റിച്ചാർഡ്‌സാണ് പ്രതി. 2018ൽ കൊല്ലപ്പെട്ട റോബർട്ട് ഷെറിഡനെ കൊലപ്പെടുത്താനാണ് ജോസഫ് ഗൂഢാലോചന നടത്തിയത്. സെൻട്രൽ ക്രിമിനൽ കോടതിയാണ് കേസിൽ വാദം കേൾക്കുന്നത്. കുറ്റക്കാരനെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിൽ ഇയാൾക്ക് അടുത്ത മാസം ശിക്ഷ വിധിക്കും. ഫെബ്രുവരി 16 നാണ് ശിക്ഷാ വിധി.

Read More

കിൽഡെയർ: കൗണ്ടി കിൽഡെയറിലെ കമ്പനിയ്ക്ക് വൻ തുക പിഴ ചുമത്തി കോടതി. കമ്പനിയിലെ ജീവനക്കാരന്റെ മരണവുമായി ബന്ധപ്പെട്ടാണ് നടപടി. കിൽഡെയർ സർക്യൂട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. 2,25000 യൂറോയാണ് പിഴ തുക. കിൽഡെയർ ചില്ലിംഗ് കമ്പനിയ്ക്കാണ് പിഴ വിധിച്ചിരിക്കുന്നത്. 2020 മെയിൽ ആയിരുന്നു ഇവിടുത്തെ ജീവനക്കാരനായ ബിനാക്ക് കോക്കജ് മരിച്ചത്. വാക്വം പാക്കിംഗ് മെഷീനിന്റെ മൂടി അടഞ്ഞതിനെ തുടർന്ന് ബിനാക്കിന്റെ തലയ്ക്ക് സാരമായി പരിക്കേൽക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കമ്പനി സുരക്ഷ, ആരോഗ്യം, ക്ഷേമം മുതലായവ സംബന്ധിച്ച നിയമങ്ങൾ ലംഘിച്ചെന്നാണ് കോടതിയുടെ കണ്ടെത്തൽ.

Read More

കെറി: അമിത വേഗതയിൽ വാഹനമോടിച്ചതിൽ മാപ്പ് പറഞ്ഞ് ഫിയന്ന ഫെയിൽ ടിഡി മൈക്കൾ കാഹിൽ. അംഗീകരിക്കാൻ കഴിയാത്ത വേഗതയിൽ വാഹനമോടിച്ചതിൽ നിരുപാധികം ക്ഷമ ചോദിക്കുന്നതായി അദ്ദേഹം പറഞ്ഞു. കോർക്കിലെ എം 8 ലൂടെയായിരുന്നു അദ്ദേഹം അതിമ വേഗതയിൽ കാറോടിച്ചത്. കഴിഞ്ഞ വർഷം മിച്ചൽസ്ടൗണിനും ഫർമോയ്ക്കും ഇടയിൽ ആയിരുന്നു സംഭവം. മണിക്കൂറിൽ 190 കിലോമീറ്റർ വേഗതയിൽ ആയിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം. ഇതേ തുടർന്ന് അദ്ദേഹം പോലീസ് നടപടി നേരിടേണ്ടതായും വന്നു.

Read More

വെസ്റ്റ്മീത്ത്: വിവാദ അധ്യാപകൻ ഇനോക്ക് ബർക്കിനെ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതിയുടെ ഉത്തരവ്. വിൽസൺസ് ഹോസ്പിറ്റൽ സ്‌കൂളിൽ തുടർച്ചയായി അതിക്രമിച്ച് കടക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് നടപടി. അറസ്റ്റ് രേഖപ്പെടുത്തി തിങ്കളാഴ്ച ഇനോക്കിനെ ഹാജരാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. വെള്ളിയാഴ്ച വൈകീട്ട് ജസ്റ്റിസ് ബ്രിയാൻ ക്രെഗാനാണ് ഉത്തരവ് നൽകിയത്. ഹാജരാക്കുന്ന വേളയിൽ ഇനോക്കിനെ മൗണ്ട്‌ജോയ് ജയിലിൽ അടയ്ക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ഹൈക്കോടതി തീരുമാനം എടുക്കും. ബുധനാഴ്ച രാവിലെയാണ് ഇനോക്കിനെ ഹൈക്കോടതി ജയിൽ മോചിതനാക്കിയത്. എന്നാൽ ഇതിന് പിന്നാലെ കോടതി ഉത്തരവ് ലംഘിച്ച് സ്‌കൂളിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥൻ തടഞ്ഞു.

Read More