ഡബ്ലിൻ: ഇസ്രായേൽ നാവിക സേന പിടികൂടിയ ഐറിഷ് പൗരന്മാരിൽ മൂന്ന് പേർ അയർലൻഡിൽ തിരിച്ചെത്തി. തോമസ് മക്യൂൻ, സാറ ക്ലാൻസി, ഡോണ ഷ്വാർട്ട്സ് എന്നിവരാണ് ഇന്നലെ രാത്രി ഡബ്ലിൻ വിമാനത്താവളത്തിൽ എത്തിയത്. ഇവരെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് സ്വീകരിച്ചു.
ഇവർക്ക് അധികൃതർ വസ്ത്രം, വെള്ളം, മരുന്നുകൾ എന്നിവ നൽകി. ഇതിന് ശേഷം ബന്ധുക്കൾക്കൊപ്പം ഇവർ വീടുകളിലേക്ക് മടങ്ങി. സംഘത്തിലെ ബാക്കിയുള്ളവർ അടുത്ത ദിവസങ്ങളിൽ രാജ്യത്ത് എത്തും.
ഗ്ലോബൽ സുമുദ് ഫ്ളോട്ടിലയിൽ ഗാസയ്ക്ക് സഹായവുമായി പോയ 15 ഐറിഷ് പൗരന്മാരെയാണ് ഇസ്രായേൽ സേന തടവിലാക്കിയത്. പിന്നീട് ഇവരെ തിരികെ രാജ്യത്തേക്ക് അയക്കുകയായിരുന്നു.
Discussion about this post

