ഡബ്ലിൻ: യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കിയുടെ സന്ദർശന വേളയിൽ പ്രത്യക്ഷപ്പെട്ട ഡ്രോണുകൾ വെടിവെച്ചിടാതിരുന്നതിൽ പ്രതിരോധ സേനയെ പിന്തുണച്ച് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. പ്രതിരോധ സേന ശരിയായ തീരുമാനം എടുത്തതായി അദ്ദേഹം പറഞ്ഞു. ശനിയാഴ്ചത്തെ ലെബനൻ സന്ദർശന വേളയിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലെബനനിൽവച്ച് അദ്ദേഹം ഐറിഷ് സമാധാനപാലകരുമായി കൂടിക്കാഴ്ച നടത്തി.
ഡ്രോൺ എത്തിയ സംഭവത്തിൽ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസുമായി വിശദമായ ചർച്ച നടത്തി. ഡ്രോണുകൾ വെടിവെച്ചിടാതിരുന്നത് പ്രതിരോധ സേനയുടെ ശരിയായ തീരുമാനം ആയിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

