ഡബ്ലിൻ: ക്യാൻസർ ചികിത്സാ രംഗത്ത് നിർണായക ചുവടുവയ്പ്പുമായി ഡബ്ലിനിലെ സെന്റ് ജെയിംസ് ആശുപത്രി. ക്യാൻസർ രോഗികൾക്കായി പുതിയ എഐ ടൂളിന്റെ പരീക്ഷണം നടത്തി. രോഗികൾക്ക് അവരുടെ ഫോണുകൾ ഉപയോഗിച്ച് ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യാനും മറ്റും സഹായകമാകുന്നതാണ് പുതിയ എഐ ടൂൾ.
ഐറിഷ് കമ്പനിയായ ഇഅൾട്രയാണ് പുതിയ എഐ ടൂൾ നിർമ്മിച്ചത്. പ്രാരംഭ പരീക്ഷണം ആണ് സെന്റ് ജെയിംസ് ആശുപത്രിയിൽ നടന്നത്. രോഗിയുടെ ചികിത്സയ്ക്കുള്ള സന്നദ്ധത വിലയിരുത്താൻ ഈ ടൂൾ പ്രയോജനപ്പെടുത്താം.
Discussion about this post

