- കേരളം കടുത്ത ദാരിദ്ര്യത്തിൽ നിന്ന് മുക്തമാണ് , ഇത് എങ്ങനെ സംഭവിച്ചുവെന്ന് ലോകം തന്നെ ആശ്ചര്യപ്പെടുന്നു ; പിണറായി വിജയൻ
- ഇറാൻ മിസൈൽ അക്രമണത്തിൽ അബുദാബിയിൽ അഞ്ച് ഇന്ത്യൻ പൗരന്മാർക്ക് പരിക്ക്
- എൽഡിഎഫ് സ്ഥാനാർത്ഥിക്കായി വാർത്താക്കുറിപ്പ്: കണ്ണൂർ പിആർഡി ഉദ്യോഗസ്ഥന് സസ്പെൻഷൻ
- ഇറാനിലെ ബുഷെർ ആണവ നിലയത്തിന് നേരെ ഇസ്രായേൽ ആക്രമണം ; ആണവ ചോർച്ചയില്ലെന്ന് ഐഎഇഎ
- ലൈംഗിക പീഡനക്കേസിലെ പ്രതി , പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് സി വത്സനെ കോൺഗ്രസ് പുറത്താക്കി
- ബലേന്ദ്രഷാ ചുമതലയേറ്റ് 24 മണിക്കൂർ മാത്രം , നേപ്പാളിൽ ശർമ്മ ഒലി അറസ്റ്റിൽ
- 79 രൂപയ്ക്ക് ഡീസൽ, 83 രൂപയ്ക്ക് പെട്രോൾ; ഇന്ധന വില ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ ഇവയാണ്
- ഈസ്റ്റർ ദിനത്തിലെ ജെഇഇ പരീക്ഷയെ കുറിച്ച് ആശങ്ക വേണ്ട; കേന്ദ്ര വിദ്യാഭ്യാസ വകുപ്പുമായി ഇടപെട്ട് സുരേഷ് ഗോപി
Author: sreejithakvijayan
ആൻഡ്രിം: കൗണ്ടി ആൻഡ്രിമിലെ ക്രംലിനിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച ദമ്പതികളുടെ സംസ്‌കാര ശുശ്രൂഷകൾ അടുത്താഴ്ച. ബുധനാഴ്ചയാണ് സംസ്‌കാരത്തോട് അനുബന്ധിച്ചുള്ള പ്രാർത്ഥനകൾ തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. കാതറീൻ കിത്ത് ക്വിനോൺസ് സിംഗ്കോ , റാൽഫ് ആന്റണി സിംഗ്കോ , അവരുടെ ഗർഭസ്ഥ ശിശു കേറ്റ് എന്നിവരാണ് മരിച്ചത്. ഇന്ന് മുതൽ തിങ്കളാഴ്ചവരെ ബെൽഫാസ്റ്റിലെ ഡൊണഗൽ സ്ട്രീറ്റിലുള്ള ഒ’കെയ്ൻസ് ഫ്യൂണറൽ ഡയറക്ടേഴ്സിൽ ദമ്പതികളുടെ മൃതദേഹം സൂക്ഷിക്കും. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് പ്രാർത്ഥനയ്ക്കും രാത്രി ശുശ്രൂഷകൾക്കുമായി ലിഗോണിയലിലെ സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിലേക്ക് കൊണ്ടുവരും. ബുധനാഴ്ച നടക്കുന്ന കുർബാനയ്ക്കും മറ്റ് ശുശ്രൂഷകൾക്കും ശേഷം മൃതദേഹങ്ങൾ ഫിലിപ്പീൻസിലേക്ക് കൊണ്ട് പോകും.
ഡബ്ലിൻ: വളർത്തു മൃഗങ്ങളുടെ മരണം പ്രിയപ്പെട്ടവരെ നഷ്ടമാകുന്നത് പോലെ വേദനാജനകാണെന്ന് പഠനം. മെയ്‌നൂത്ത് സർവ്വകലാശാലയാണ് ഇത് സംബന്ധിച്ച സർവ്വേ നടത്തിയത്. സർവേയിൽ പങ്കെടുത്തവരിൽ 93 ശതമാനം പേരും വളർത്തുമൃഗങ്ങളുടെ മരണത്തിന്റെ വേദനയും വ്യക്തിയുടെ മരണത്തിന്റെ വേദനയും അനുഭവിച്ചിട്ടുണ്ട്. യുകെയിലെ പ്രായപൂർത്തിയായ 975 പേരിൽ ആയിരുന്നു പഠനം. ഇതിൽ ഏകദേശം 20 ശതമാനം പേർ വളർത്തു മൃഗങ്ങളുടെ വിയോഗം ഏറ്റവും ദു:ഖമുണ്ടാക്കിയതായി അഭിപ്രായപ്പെട്ടു. വളർത്തു മൃഗങ്ങളുടെ മരണത്തിന് പിന്നാലെ നിരവധി പേരാണ് പിജിഡി അഥവാ ദീർഘകാല ദു:ഖത്തെ തുടർന്നുള്ള മനോവിഷമങ്ങൾ അനുഭവിച്ചതെന്നും സർവ്വേ വ്യക്തമാക്കുന്നു.
ഡബ്ലിൻ: ഭാര്യയെ മർദ്ദിച്ച കേസിൽ മുൻ പോലീസുകാരന് ആശ്വാസം. കോടതി ജയിൽശിക്ഷ റദ്ദാക്കി. 48 കാരനും ബാലിമൻ ഗാർഡ സ്റ്റേഷനിലെ മുൻ ഉദ്യോഗസ്ഥനുമായ ട്രെവോർ ബോൾഗറിന്റെ ശിക്ഷയാണ് കോടതി റദ്ദാക്കിയത്. 2012 ഒക്ടോബർ 25 ന് ആയിരുന്നു സംഭവം. തുടർന്ന് ഭാര്യ മാർഗരെറ്റ് ലോഫ്റ്റസ് പോലീസിൽ പരാതി നൽകുകയായിരുന്നു. ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽ കോടതിയിലായിരുന്നു കേസിന്റെ വിചാരണ. ട്രെവോർ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി മൂന്ന് മാസം തടവ് ശിക്ഷ വിധിക്കുകയായിരുന്നു. അതേസമയം ജയിൽ ശിക്ഷ ഒഴിവായെന്നും കർശന വ്യവസ്ഥകൾ പാലിക്കണമെന്ന് അദ്ദേഹത്തിന് നിർദ്ദേശമുണ്ട്.
ഡബ്ലിൻ: ഗ്ലാസുകൊണ്ട് എറിഞ്ഞതിനെ തുടർന്ന് പരിക്കേറ്റയാൾ ആശുപത്രിയിൽ. 50 ലേറെ പ്രായമുള്ള വ്യക്തിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. ഓസ്‌കർ ട്രായ്‌നർ റോഡിൽ വച്ചായിരുന്നു ആക്രമണം ഉണ്ടായത്. നിലവിൽ അദ്ദേഹം ബ്യൂമൗണ്ട് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച വൈകീട്ട് 6.20 മുതൽ ഏഴ് മണിവരെ പ്രദേശത്ത് ഉണ്ടായിരുന്നവർ സംഭവം കണ്ടിട്ടുണ്ടെങ്കിൽ മുന്നോട്ടുവരണമെന്ന് ഗാർഡ ആവശ്യപ്പെട്ടു.
കോർക്ക്: ഏഷ്യൻ ഹോർനെറ്റുകൾ ഇപ്പോഴും ഭീഷണിയാണെന്ന് വ്യക്തമാക്കി കെറിയിലെ കർഷകർ. ഏഷ്യൻ ഹോർനെറ്റുകളുടെ കൂടുകൾ കണ്ടെത്തി നശിപ്പിച്ചെങ്കിലും ഭീതി ഒഴിഞ്ഞെന്ന് പറയാൻ സാധിക്കില്ല. തേനീച്ചകൾക്കും മറ്റ് ജീവജാലങ്ങൾക്കും ഇവ ഭീഷണിയാണെന്നും തേനീച്ച കർഷകർ വ്യക്തമാക്കുന്നു. ജൈവവൈവിധ്യത്തിന് ഭീഷണിയാകുന്നതിന്റെ പശ്ചാത്തലത്തിൽ ദേശീയ പ്രോട്ടോകോൾ പുറപ്പെടുവിക്കാൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാൽ തന്നെ പ്രത്യേക കെണികൾ സ്ഥാപിക്കുകയും ദേശീയ തലത്തിൽ നിരീക്ഷണ സംവിധാനം രൂപീകരിക്കുകയും വേണമെന്നും ഇവർ ആവശ്യപ്പെടുന്നു.
കോർക്ക്: കോർക്ക് ലാവോയിസ് കൗണ്ടികളിലെ ആശുപത്രികളിൽ സന്ദർശകർക്ക് നിയന്ത്രണം. ഫ്‌ളു രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ, മിഡ്‌ലാൻഡ് റീജിയണൽ ഹോസ്പിറ്റൽ പോർട്ട്‌ലാവോയിസ് എന്നിവിടങ്ങളിലാണ് നിയന്ത്രണം. രോഗവ്യാപനത്തിനെതിരെ മുൻ കരുതൽ എന്നോണമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. വൈറസ് വ്യാപനം തടയുകയാണ് ലക്ഷ്യം.
ഡെറി: ഡെറിയിലെ ആൾട്ട്‌നാഗൽവിൻ ആശുപത്രിയിൽ ഉണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ്. 30 വയസ്സുള്ള യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. മയക്കുമരുന്ന് കേസിലെ പ്രതിയാണ് 30 കാരൻ. പോലീസ് അന്വേഷിക്കുന്ന ഇയാൾ നഗരത്തിൽ ഒളിവിൽ കഴിയുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയ ഇയാളെ പോലീസ് വൈദ്യപരിശോധനകൾക്കായി ആശുപത്രിയിൽ എത്തിച്ചു. അപ്പോഴായിരുന്നു 30 കാരൻ അക്രമാസക്തനായത്. പോലീസുകാരെ ആക്രമിച്ച പ്രതികൾ ആശുപത്രിയിൽ വൻ നാശനഷ്ടങ്ങളും ഉണ്ടാക്കി.
മയോ: കൗണ്ടി മയോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച പ്രതികൾക്ക് തടവ് ശിക്ഷ. റോസ്‌കോമണിലെ ബല്ലാഗ്‌ഡെറീനിലെ ഗ്ലീൻ ആർഡിലെ റുഡോൾഫ് മകുല ,29 കാരനായ മരിയൻ പെസി എന്നിവരാണ് കേസിലെ പ്രതികൾ. 2023 ൽ ആയിരുന്നു സംഭവങ്ങൾ ഉണ്ടായത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ ഇരുവരും കസ്റ്റിഡിയിലാണ്.
അർമാഗ്: കൗണ്ടി അർമാഗിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. 90 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം.ഹാമിൽട്ടൺസ്‌ബോൺ റോഡ് പ്രദേശത്തുവച്ചായിരുന്നു അപകടം ഉണ്ടായത്. അദ്ദേഹം ഓടിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ സ്‌കൂളിൽ നിന്നും വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. ലിസ്‌ബേണിലെ ലോറൽഹിൽ കമ്മ്യൂണിറ്റി കോളേജിൽ ആയിരുന്നു സംഭവം. 19 വിദ്യാർത്ഥികൾക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. മോശം പെരുമാറ്റത്തെ തുടർന്നാണ് നടപടിയെടുത്തത്. ഇവരുടെ പെരുമാറ്റത്തെ തുടർന്ന് അധ്യാപകർ പഠിപ്പിക്കാൻ വിസമ്മതിച്ചിരുന്നു. ക്ലാസ് അവസാനിപ്പിച്ച് അധ്യാപികയ്ക്ക് വീട്ടിലേക്ക് പോകേണ്ട സാഹചര്യവും ഉണ്ടായി. ഇതോടെ പ്രിൻസിപ്പാൾ ഇവരെ സസ്‌പെൻഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. 15 ഉം 16 ഉം വയസ്സുള്ളവരെയാണ് സസ്‌പെൻഡ് ചെയ്തത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
