ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള ബാലറ്റ് പേപ്പറിൽ നിന്നും ഫിയന്ന ഫെയിൽ സ്ഥാനാർത്ഥി ജിം ഗാവിന്റെ പേര് നീക്കം ചെയ്യില്ല. സാങ്കേതിക ബുദ്ധിമുട്ടുകളെ തുടർന്നാണ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയിട്ടും അദ്ദേഹത്തിന്റെ പേര് ബാലറ്റ് പേപ്പറിൽ നിന്നും നീക്കം ചെയ്യാത്തത്. ഇക്കാര്യം തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ സ്ഥിരീകരിച്ചിട്ടുണ്ട്.
നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചതിന് ശേഷമുള്ള സ്ഥാനാർത്ഥികളുടെ പേരുകൾ ആണ് ബാലറ്റ് പേപ്പറിൽ ഉൾക്കൊള്ളിക്കുക. ഇതേ തുടർന്നാണ് ജിംഗാവിന്റെ പേരും ഉൾപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ബാലറ്റ് പേപ്പറുകൾ മാറ്റാൻ കഴിയുകയില്ലെന്നാണ് റിട്ടേണിംഗ് ഓഫീസർ വ്യക്തമാക്കുന്നത്.
Discussion about this post

