ഡബ്ലിൻ: നഗരത്തിൽ സ്വകാര്യ കമ്പനികളുടെ ഡ്രോണുകൾക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് ആവശ്യം. ഡ്രോൺ ആക്ഷൻ ഡബ്ലിൻ 15 എന്ന പേരിൽ രൂപീകരിച്ച സംഘത്തിന്റെ പടിഞ്ഞാറൻ ഡബ്ലിനിൽ നടന്ന യോഗത്തിലാണ് ഈ ആവശ്യം ഉയർന്നുവന്നത്. നഗരത്തിൽ ഡ്രോണുകൾ ഉപയോഗിക്കുന്നതിന്റെ ആശങ്കകളും സംഘത്തിലെ അംഗങ്ങൾ പങ്കുവച്ചു.
250 ഓളം പേർ ആയിരുന്നു യോഗത്തിൽ പങ്കെടുത്തത്. ഡ്രോണുകൾ പറക്കുമ്പോഴുണ്ടാകുന്ന ശബ്ദം വലിയ അലോസരം ഉണ്ടാക്കുന്നതായി ആളുകൾ യോഗത്തിൽ വ്യക്തമാക്കി. ഡ്രോണുകളുടെ സ്വകാര്യതാ ലംഘനവും യോഗത്തിലെ ആശങ്കകളിൽ ഒന്നായി ഉയർന്നു. യോഗത്തിൽ ടിഡിമാരും കൗൺസിലർമാരും പങ്കെടുത്തു.
Discussion about this post

