ഡൗൺ: കൗണ്ടി ഡൗണിൽ കാരവന് തീയിട്ടു. ആർഡ്സ് പെനിൻസുലയിലെ മില്ലിസിലിലെയിലെ കാരവൻ പാർക്കിൽ ആയിരുന്നു സംഭവം. ആക്രമണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം. തീവയ്ക്കുമ്പോൾ കാരവനുള്ളിൽ ആളുകൾ ഉണ്ടായിരുന്നു. ഇവർ ഉടനെ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കില്ല. കാരവൻ പൂർണമായും കത്തിനശിച്ചു. കാരവന് മനപ്പൂർവ്വം തീയിട്ടതാണെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് നിർദ്ദേശിച്ചു.
Discussion about this post

