ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ഉണ്ടായ വാഹനാപകടത്തിൽ ശിശുവിന് ദാരുണാന്ത്യം. ജോബ്സ്ടൗണിലെ രത്മിൻതിനിൽ ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. ആൺ കുട്ടിയ്ക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. അപകടത്തിൽ സാരമായി പരിക്കേറ്റ കുട്ടിയെ ഉടനെ തന്നെ ചിൽഡ്രൻസ് ഹെൽത്ത് അയർലൻഡിൽ (സിഎച്ച്ഐ) എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Discussion about this post

