മീത്ത്: കൗണ്ടി മീത്തിൽ അജ്ഞാതർ തീയിട്ട ഫാർമസി തുറന്നു. ദിവസങ്ങൾ നീണ്ട അടച്ചിടലിന് ശേഷമാണ് ഫാർമസി തുറന്നത്. ഫാർമസിയുടെ പ്രവർത്തനം പുന:രാരംഭിക്കാൻ സഹായിച്ച എല്ലാവർക്കും ഫാർമസി ഉടമ ഡോണ മക് ക്വയ്ഡ് നന്ദി അറിയിച്ചു.
വ്യാഴാഴ്ചയായിരുന്നു മീത്തിലെ ഓൾഡ്കാസിൽ സ്ക്വയറിൽ പ്രവർത്തിച്ചിരുന്ന മക് ക്വയ്ഡ്സ് ഫാർമസി കത്തിനശിച്ചത്. ആളപായം ഉണ്ടായില്ല. കെട്ടിടം പൂർണമായി ഉപയോഗ ശൂന്യമായ സാഹചര്യത്തിൽ പ്രദേശത്തെ ഒരു ജിം നൽകിയ സ്ഥലത്താണ് ഫാർമസി വീണ്ടും ആരംഭിച്ചിരിക്കുന്നത്. നേരത്തെ ഓൾഡ്കാസിൽ കോർട്ട് ഹോട്ടലിനോട് ചേർന്നായിരുന്നു ഫാർമസി പ്രവർത്തിച്ചിരുന്നത്.
Discussion about this post

