ഡബ്ലിൻ: ക്രീസ്ലോഗ് ദുരന്തത്തിൽ പൊതു അന്വേഷണം ആവശ്യപ്പെട്ട് ഇരയുടെ പിതാവ്. ഇന്നലെ ഡൊണഗലിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയ്ക്ക് പിന്നാലെയായിരുന്നു ദുരന്തത്തിൽ കൊല്ലപ്പെട്ട ലിയോണ ഹാർപെറിന്റെ പിതാവ് ഹഗ് ഹാർപർ ആവശ്യം ഉന്നയിച്ചത്. പരിപാടിയിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പരിപാടിയിൽ പങ്കുചേർന്നു.
ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അനുസ്മരണ പരിപാടി. ക്രീസ്ലോഗിലെ ഭൂരിഭാഗം ആളുകളും പരിപാടിയുടെ ഭാഗം ആയി. 2022 ഓക്ടോബർ ഏഴിനായിരുന്നു ദുരന്തം സംഭവിച്ചത്. ക്രീസ്ലോഗിലെ സർവ്വീസ് സ്റ്റേഷനിൽ ഉണ്ടായ സ്ഫോടനത്തിൽ 10 പേർക്ക് ആയിരുന്നു ജീവൻ നഷ്ടമായത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദുരന്തത്തിൽ മരിച്ചവർക്ക് 5 നും 59 നും ഇടയിൽ ആയിരുന്നു പ്രായം.

