Author: sreejithakvijayan

ഡൊണഗൽ: കൗണ്ടി ഡൊണഗൽ തീരത്ത് നിന്നും ഭീമൻ മത്സ്യത്തെ പിടികൂടി. കില്ലിബെഗ്‌സ് ഫിഷിംഗ് ട്രിപ്പ്‌സിന്റെ ഭാഗമായവർക്കാണ് ഭീമൻ മത്സ്യം ലഭിച്ചത്. അയർലൻഡിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഇത്രയും വലിയ മീനിനെ ലഭിക്കുന്നത്. കില്ലിബെഗ്‌സ് ഫിഷിംഗ് ട്രിപ്പിന്റെ ഭാഗമായ അയോയിഫ് മക്‌ഗെറ്റിഗന്റെ ചൂണ്ടയിലാണ് ഭീമൻ മത്സ്യം കുടുങ്ങിയത്. 344 കിലോ ഗ്രാം ഭാരമുള്ള ബ്ലൂഫിൻ ട്യൂണയെ ആണ് ഇവർക്ക് ലഭിച്ചത്. മീനിനെ അയോയിഫ് ബോട്ടിലേക്ക് വളരെ പാടുപെട്ടാണ് അടുപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഓസ്‌ട്രേലിയൻ സ്വദേശിനിയാണ് അയോയിഫ്.

Read More

ന്യൂറി: ന്യൂറിയിലെ സിൻ ഫെയ്ൻ പാർട്ടി ഓഫീസിന് സമീപം സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച് നോർതേൺ അയർലൻഡ് ഫസ്റ്റ് മിനിസ്റ്റർ മൈക്കിൽ ഒ നീൽ. ഇത് ജനാധിപത്യത്തിന് മേലുള്ള ആക്രമണം ആണെന്ന് അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ ദിവസം ന്യൂറി- അർമാഗ് എംപി ഡെയിർ ഹ്യൂഗ്‌സ് സ്റ്റാർമോണ്ട് എംഎൽഎ ലിസ് കിമ്മിൻസ് എന്നിവരുടെ ഓഫീസ് ആയി പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപം ആയിരുന്നു സ്‌ഫോടക വസ്തു കണ്ടെത്തിയത്. ജനപ്രതിനിധികളുടെ ഓഫീസിന് മുൻപിൽ സ്‌ഫോടക വസ്തു ഉപേക്ഷിക്കുന്നത് അത്യന്തം ഭയാനകമാണ്. ശരിയായ മനസ്സുള്ളവർ ഈ പ്രവൃത്തിയെ അപലപിക്കും. ശരിക്കും ഇത് ജനാധിപത്യത്തിന് നേരെയുളള ആക്രമണം ആണ്. ജനപ്രതിനിധികൾക്ക് നേരെയുള്ള ആക്രമണം ആണെന്നും നീൽ കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: ഫിയന്ന ഫെയിലിന് പ്രസിഡന്റ് സ്ഥാനാർത്ഥിയെ നഷ്ടമായതിന്റെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി പ്രധാനമന്ത്രിയും മുതിർന്ന നേതാവുമായി മൈക്കിൾ മാർട്ടിൻ. സംഭവിച്ച കാര്യങ്ങൾ പാർട്ടിയിലെ നിരവധി അംഗങ്ങൾക്ക് വേദനയുണ്ടാക്കി. ഇത് തുറന്ന് സമ്മതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് സ്ഥാനാർത്ഥി ജിം ഗാവിന്റെ പിന്മാറ്റത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാർട്ടിയെ സംബന്ധിച്ച് ഏറ്റവും ദുഷ്‌കരമായ നിമിഷം ആയിരുന്നു ഉണ്ടായത്. മുൻ കാലങ്ങളിലും നാം ദുഷ്‌കരമായ സമയങ്ങളിലൂടെ കടന്ന് പോയിട്ടുണ്ട്. പാർട്ടി നേതാവെന്ന നിലയിൽ തനിക്കും കടമ്പകൾ ഏറെയായിരുന്നു. ഈ നിമിഷം ഒരിക്കലും താൻ ആഗ്രഹിച്ചതല്ല. പിൻവാങ്ങാനുള്ള തീരുമാനം ജിമ്മിന്റെ ആയിരുന്നുവെന്നും മൈക്കിൾ മാർട്ടിൻ കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ പ്രമുഖ ബുക്ക് ഷോപ്പിൽ തീപിടിത്തം. തിങ്കളാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. കത്തിനശിച്ച പുസ്തകങ്ങളും മറ്റും കടയിൽ നിന്നും നീക്കം ചെയ്യുന്നത് തുടരുകയാണ്. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. ഡി ഒലിയർ സ്ട്രീറ്റിലെ ബുക്ക്‌സ് അപ്സ്റ്റയേഴ്‌സിൽ ആയിരുന്നു തീ പടർന്നത്. അതുവഴി പോയവരാണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം അടിയന്തിര സേവനങ്ങളെ അറിയിച്ചു. ഉടൻ തന്നെ തീ അണച്ചതിനാൽ വൻ ദുരന്തം ആണ് ഒഴിവായത്. കടയുടെ പകുതിയോളം ഭാഗത്ത് മാത്രമാണ് കേടുപാടുകൾ ഉണ്ടായത്.

Read More

കോർക്ക്: കൗണ്ടി കോർക്കിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെന്റ് പാട്രിക്‌സ് സ്ട്രീറ്റിലെ അപ്പാർട്ട്‌മെന്റിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇവരുടെ പരിക്കുകൾ സാരമുള്ളതല്ല. പരിക്കേറ്റവരെ കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന് ദൃക്സാക്ഷികളായ ആരെങ്കിലും ഉണ്ടെങ്കിൽ ആംഗ്ലെസി സ്ട്രീറ്റ് ഗാർഡ സ്റ്റേഷനിൽ 021 4522000 എന്ന നമ്പറിലോ ഗാർഡ കോൺഫിഡൻഷ്യൽ ലൈനിലെ 1800 666 111 എന്ന നമ്പറിലോ അല്ലെങ്കിൽ ഏതെങ്കിലും ഗാർഡ സ്റ്റേഷനിലോ ബന്ധപ്പെടണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Read More

ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചു. കില്ലീക്ക് ബ്രിഡ്ജിൽ ആയിരുന്നു സംഭവം. കാറിൽ നിന്നും തീ ഉയരുന്നത് കണ്ട ആളുകൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസും ഫയർഫോഴ്‌സും എത്തി തീ അണച്ചു. അപ്പോഴാണ് കാറിനുള്ളിൽ മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Read More

ഡബ്ലിൻ: ഇസ്രായേൽ നാവിക സേന തടഞ്ഞ പലസ്തീൻ അനുകൂലികൾ തിരികെ അയർലൻഡിലേക്ക് യാത്ര ആരംഭിച്ചു. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ സൈമൺ ഹാരിസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 16 പേരാണ് അയർലൻഡിലേക്ക് തിരികെയെത്തുന്നത്. ഗാസയിലേക്ക് സഹായവുമായി പോയ ഗ്ലോബൽ സുമുദ് ഫ്‌ളോട്ടിലയിൽ ഉണ്ടായിരുന്നവരാണ് ഇവർ. യാത്രയ്ക്കിടെ ഇവരെ ഇസ്രായേൽ സേന കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിന്നാലെ അയർലൻഡിലേക്ക് തന്നെ നാടുകടത്തി. ഇവർക്ക് നാട്ടിലേക്ക് വരുന്നതിനുള്ള എല്ലാ സഹായവും ചെയ്തുവരികയാണെന്ന് സൈമൺ ഹാരിസ് അറിയിച്ചു.

Read More

ഗാൽവെ: 2025 ലെ മിസ് യൂണിവേഴ്‌സ് അയർലൻഡ് ആയി തിരഞ്ഞെടുക്കപ്പെട്ട് 18 കാരി. ഗാൽവെയിലെ ഹെഡ്‌ഫോർഡിൽ നിന്നുള്ള ആദ്യ ശ്രീവാസ്തവയാണ് അയർലൻഡിന്റെ സുന്ദരി പട്ടം അലങ്കരിച്ചത്. ഡബ്ലിനിലെ സാൻട്രിയിൽ നിന്നുള്ള നതാലിയ ഗ്രാഡ്സ്‌ക (28) ഫസ്റ്റ് റണ്ണറപ്പും ഡബ്ലിനിലെ മലാഹൈഡിൽ നിന്നുള്ള മക്സുദ അക്തർ (36) സെക്കൻഡ് റണ്ണറപ്പും ആയി. ഞായറാഴ്ച രാത്രി നടന്ന ഫൈനലിൽ ആയിരുന്നു വിജയിയായി ആദ്യയെ തിരഞ്ഞെടുത്തത്. ഇന്ത്യയിൽ വേരുകളുള്ള  ആദ്യ ഗാൽവെയിലാണ് ജനിച്ചത്. നിലവിൽ മയോയിലെ ക്രോസിലാണ് ആദ്യയുടെ താമസം. ഗാൽവേ സർവകലാശാലയിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി കൂടിയാണ് ആദ്യ.

Read More

ഡബ്ലിൻ: അയർലൻഡിൽ വാർഷിക റോഡ് സുരക്ഷാ വാരാചരണത്തിന് ആരംഭം. ഇന്ന് മുതൽ 12ാം തിയതിവരെയാണ് റോഡ് സുരക്ഷാ വാരം ആചരിക്കുന്നത്. ആദ്യ ദിനമായ ഇന്ന് ടയർ സുരക്ഷാ ദിനമാണ്. ഗാർഡയും റോഡ് സേഫ്റ്റി അതോറിറ്റിയും സംയുക്തമായിട്ടാണ് റോഡ് സുരക്ഷാ വാരം ആചരിക്കുന്നത്. പൊതുനിരത്തുകൾ സുരക്ഷിതമായി ഉപയോഗിക്കാൻ വാഹനയാത്രികരെ ബോധവത്കരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഐറിഷ് ടയർ ഇൻഡസ്ട്രി അസോസിയേഷനും, ആർഎസ്എ, ഗാർഡ എന്നിവരും സംയുക്തമായിട്ടാണ് ഇന്ന് ടയർ സുരക്ഷാ ദിനം ആചരിക്കുന്നത്. ഈ ദിനത്തിൽ ടയറിന്റെ സുരക്ഷ പരിശോധിക്കുന്നതിന്റെ പ്രധാന്യത്തെക്കുറിച്ച് വാഹനയാത്രികരെ ബോധവത്കരിക്കും.

Read More

ഡബ്ലിൻ: അയർലൻഡിലെ ഹീറ്റിംഗ് സിസ്റ്റത്തിൽ അപകട സാധ്യത. ഇതേ തുടർന്ന് ഇവ തിരിച്ചുവിളിച്ചു. ടാക്‌സൺ 5എം,6 എം, 8 എം പമ്പുകളിലാണ് അപകടക സാധ്യത കണ്ടെത്തിയിരിക്കുന്നത്. 2017 മുതൽ 2024 വരെ നിർമ്മിച്ചവയാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ഹീറ്റിംഗ് സിസ്റ്റത്തിന്റെ പ്രധാന ഘടകം വൈദ്യുതാഘാതത്തിന് കാരണമാകുമെന്നാണ് കണ്ടെത്തൽ. ഇത് മനുഷ്യ ജീവന് ആപത്താകുന്ന പശ്ചാത്തലത്തിലാണ് പമ്പുകൾ തിരിച്ചുവിളിച്ചിരിക്കുന്നത്. തിരിച്ചുവിളിച്ച പമ്പുകളുമായി സമ്പർക്കം പുലർത്തരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read More