ഡബ്ലിൻ: അയർലൻഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വാട്ടർ പ്രൊജക്ടുമായി ഉയിസ് ഐറാൻ. ഇതുമായി ബന്ധപ്പെട്ടുള്ള ആസൂത്രണ അനുമതിയ്ക്കായി അപേക്ഷക്ഷണിച്ചു. 4.58 ബില്യൺ യൂറോ മുതൽ 5.96 ബില്യൺ യൂറോ വരെയാണ് പദ്ധതിയ്ക്കായി ചിലവുവരിക.
കിഴക്കൻ, മിഡ്ലാൻഡ്സ് മേഖലയ്ക്കുള്ള ജലവിതരണ പദ്ധതിയ്ക്കായി ആസൂത്രണ കമ്മീഷൻ മുൻപാകെയാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. 500 ലധികം രേഖകൾ അടങ്ങിയ വിശദമായ അപേക്ഷയാണ് സമർപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഡബ്ലിൻ, മീത്ത്, കിൽഡെയർ, വിക്ലോ എന്നിവിടങ്ങളിലേക്ക് ജലവിതരണം നടത്തുന്നതിനും വീടുകൾ, ബിസിനസുകൾ, ഭാവിയിലെ ഭവന വികസനങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്നതിനുമാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
Discussion about this post

