ഡബ്ലിൻ: അയർലൻഡിലെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി കൂദാശ ചെയ്തു. ഇതോടെ പള്ളി മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് സ്വന്തമായി. സഭാ വിശ്വാസികൾ ചേർന്ന് പണിത ആദ്യ ദേവാലയം ആണ് ഡബ്ലിനിലെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി.
2006 ൽ ആയിരുന്നു പള്ളിയുടെ നിർമ്മാണം ആരംഭിച്ചത്. ഏകദേശം രണ്ട് മില്യൺ യൂറോ ചിലവിട്ടാണ് ഇടവകയുടെ ദീർഘനാളത്തെ സ്വപ്നമായ പള്ളി യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. ഈ മാസം നാല്, അഞ്ച് തിയതികളിൽ ആയിരുന്നു കൂദാശ നടന്നത്. അഭിവന്ദ്യ മാത്യൂസ് മാർ തിമോത്തിയോസ്, ഇടവക മെത്രപ്പൊലീത്ത ഏബ്രഹാം മാർ സ്തേഫാനോസ് എന്നിവർ ചടങ്ങിന്റെ ഭാഗമായി. ആയിരത്തോളം വിശ്വാസികളാണ് ചടങ്ങിൽ പങ്കെടുത്തത്.
Discussion about this post

