ഡബ്ലിൻ: യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ (യുഎച്ച്എൽ) പുതിയ ബെഡ് ബ്ലോക്ക് ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും.96 ബെഡുകൾ അടങ്ങിയ ബെഡ് ബ്ലോക്കുകളാണ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ സജ്ജീകരിച്ചിരിക്കുന്നത്. അതേസമയം പുതിയ ബ്ലോക്ക് രോഗികൾക്ക് വലിയ ആശ്വാസമാണ് നൽകുക.
ആശുപത്രിയിൽ പൊതുവെ രോഗികളുടെ വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത്. കിടക്കകളുടെ പരിമിതിയെ തുടർന്ന് നല്ലൊരു ശതമാനം രോഗികൾക്കും ചികിത്സ നൽകുന്നത് ട്രോളികളിൽ കിടത്തിയാണ്. ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് പുതിയ ബെഡ് ബ്ലോക്കുകൾ സജ്ജീകരിച്ചത്.
24 കിടക്കകൾ അടങ്ങിയ നാല് വാർഡുകളായിട്ടാണ് ബ്ലോക്കിന്റെ ക്രമീകരണം. ബ്ലോക്കുകളുടെ ഉദ്ഘാടനം ഈ വരുന്ന 13 ന് ആരോഗ്യമന്ത്രി ജെന്നിഫർ കരോൾ മക്നീൽ നിർവ്വഹിക്കും.

