ലൗത്ത്: ലൗത്തിൽ കൊല്ലപ്പെട്ട കുടുംബത്തിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ഇന്ന് രാവിലെ ഡൺഡ്ലാക്കിലെ സെന്റ് പാട്രിക്സ് ചർച്ചിൽ ആയിരുന്നു സംസ്കാരം.
സെന്റ് പാട്രിക്സ് ചർച്ച് ഇടവക വികാരി ഫ. മാർക്ക് ഒ ഹാഗൻ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി. സംസ്കാര ചടങ്ങിൽ പുരോഹിതർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ലൗത്ത് പാരിഷ് അഡ്മിനിസ്ട്രേറ്റർ ഫാ. ജെറി കാംബെലും സംസ്കാര ചടങ്ങുകൾക്ക് എത്തിയിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് ഡൺഡ്ലാക്കിലെ വീട്ടിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. 54 കാരനായ മാർക്ക്, 56 കാരിയായ ലോയിസ്, 27 കാരൻ ഇവാൻ എന്നിവരാണ് മരിച്ചത്.
Discussion about this post

