കോർക്ക്: കൗണ്ടി കോർക്കിൽ കാർ നദിയിലേക്ക് മറിഞ്ഞ് മരിച്ച ജോയ്സ് തോമസിന്റെ കുടുംബത്തിനായുള്ള ധനസമാഹരണം ആരംഭിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും കുടുംബത്തിനായുള്ള താത്കാലിക ആശ്വാസവും എന്ന നിലയിലാണ് ധനസമാഹരണം നടത്തുന്നത്. താത്പര്യമുള്ളവർക്ക് https://gofund.me/d94312351 എന്ന ലിങ്ക് വഴി പണം നൽകാം.
ഇന്നലെയായിരുന്നു ജോയ്സ് മാത്യുവിന്റെ മരണം സംഭവിച്ചത്. ഇടുക്കി സ്വദേശിയാണ് ജോയ്സ്. കോർക്കിലെ ഫെർമോയിലാണ് അദ്ദേഹം കുടുംബ സമേതം താമസിച്ചിരുന്നത്. ബാലിൻകുറിംഗ് നഴ്സിംഗ് ഹോമിലെ ജീവനക്കാരനാണ് അദ്ദേഹം. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാർ തെന്നിമാറി നദിയിലേക്ക് മറിയുകയായിരുന്നു.
Discussion about this post

