Author: sreejithakvijayan

ഡബ്ലിൻ: ഗ്രോക്ക് വിവാദത്തിൽ ഡബ്ലിനിലെ എക്‌സ് ഓഫീസിന് മുൻപിൽ പ്രതിഷേധം. 20 ഓളം പേരാണ് പ്രതിഷേധവുമായി എക്‌സ് ഓഫീസിന് മുൻപിൽ തടിച്ചുകൂടിയത്. എഐ ടൂളായ ഗ്രോക്ക് ഉപയോഗിച്ച് നഗ്നചിത്രങ്ങൾ തയ്യാറാക്കി പ്രചരിപ്പിക്കുന്നതിനെതിരെ കർശന നടപടി വേണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പീപ്പിൾ ബിഫോർ പ്രോഫിറ്റിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രകടനം.  ഇത്തരം പ്രവൃത്തികൾ തടയാൻ ശക്തമായ നിയമങ്ങൾ വേണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അതേസമയം വ്യാപകമായ പ്രതിഷേധത്തെ തുടർന്ന് ഫീച്ചർ പ്രവർത്തനരഹിതമാക്കുകയാണെന്ന് എക്‌സ് വ്യക്തമാക്കിയിട്ടുണ്ട്.

Read More

ഡബ്ലിൻ: അയർലൻഡിൽ നോറോ വൈറസ് വ്യാപനം വർധിച്ച പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി എച്ച്എസ്ഇ. രോഗ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ ജോലിയ്‌ക്കോ പൊതുസ്ഥലങ്ങളിലോ എത്തരുതെന്ന് എച്ച്എസ്ഇ നിർദ്ദേശിച്ചു. രോഗവ്യാപനം തടയുകയാണ് ലക്ഷ്യം. ഛർദ്ദി, വയറിളക്കം എന്നിവ അനുഭവപ്പെട്ടാൽ വീട്ടിൽ തന്നെ തുടരണം. ജോലിയ്ക്ക് പോകുകയോ മറ്റുള്ളവരുമായി ഇടപഴകുകയോ ചെയ്യരുത്. കൃത്യമായ വൈദ്യസഹായം തേടണമെന്നും എച്ച്എസ്ഇയുടെ നിർദ്ദേശത്തിലുണ്ട്. വായുവിലൂടെ രോഗബാധ ഒരാളിൽ നിന്നും മറ്റുള്ളവരിലേക്ക് പകരാം. ഈ സാഹചര്യത്തിലാണ് മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടുന്നത് ഒഴിവാക്കണമെന്ന നിർദ്ദേശം.

Read More

ഡബ്ലിൻ: ആർടിഇ ന്യൂസ് ജേണലിസ്റ്റ് നിയാൽ മാർട്ടിൻ അന്തരിച്ചു. 58 വയസ്സായിരന്നു. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ആയിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. കഴിഞ്ഞ 36 വർഷമായി അദ്ദേഹം ആർടിഇയിലെ മാധ്യമപ്രവർത്തകനാണ്. 1988 ൽ ആയിരുന്നു അദ്ദേഹം ആർടിഇയിൽ സേവനം ആരംഭിച്ചത്. 2000 ൽ മോർണിംഗ് അയർലൻഡിൽ പ്രോഗ്രാം എഡിറ്ററായി ജോലി ആരംഭിച്ചു. 2010 മുതൽ അദ്ദേഹം നേഷൻവൈഡിൽ  റിപ്പോർട്ടറായി ജോലി ചെയ്തു. ഭാര്യയും രണ്ട് പെൺമക്കളുമാണ് അദ്ദേഹത്തിനുള്ളത്.

Read More

വാട്ടർഫോർഡ്: ക്രിസ്തുമസ്- പുതുവത്സര ആഘോഷം ഗംഭീരമാക്കി വാട്ടർഫോർഡ് മലയാളി അസോസിയേഷൻ. മുള്ളിനാവത്ത് കമ്മ്യൂണിറ്റി സെന്ററിൽ ആയിരുന്നു പരിപാടി. നൂറ് കണക്കിന് പേരാണ് ആഘോഷ പരിപാടിയുടെ ഭാഗം ആയത്. വാട്ടർഫോർഡ് സിറ്റി സൗത്ത് കൗൺസിലർ ജേസൺ മർഫി ആഘോഷപരിപാടികൾ പങ്കെടുത്തിരുന്നു. പ്രസിഡന്റ് ഷിജു ശാസ്തംകുന്നേലിന്റെ അധ്യക്ഷതയിൽ ചേർന്ന ഔദ്യോഗിക സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് മർഫി ആയിരുന്നു. ഡബ്ല്യുഎംഎ വൈസ് പ്രസിഡന്റ് ജോസഫ് സ്വാഗതം ആശംസിച്ചു. അസോസിയേഷൻ സെക്രട്ടറി രാഹുൽ രവീന്ദ്രൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

Read More

ഡബ്ലിൻ: വാഹന ഉപഭോക്താക്കൾക്ക് തീപിടിത്തം സംബന്ധിച്ച മുന്നറിയിപ്പുമായി ഫോർഡ്. കുഗ പ്ലഗ് ഇൻ ഹൈബ്രിഡ് ക്രോസ്ഓവർ കാറുകളുടെ ഉടമകൾക്കാണ് മുന്നറിയിപ്പ്. 2,865 കാറുകളിലാണ് പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത്. ബാറ്ററി ചിലപ്പോൾ തീപിടിത്തത്തിന് കാരണം ആയേക്കാമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഈ പ്രശ്‌നം പരിഹരിക്കാൻ സമയമെടുക്കും. ഈ വർഷം പകുതിയോടെ പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും ഫോർഡ് കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: അയർലൻഡിൽ നിന്നും ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിമാന സർവ്വീസുകൾ ഈ വർഷത്തോടെ ആരംഭിക്കാൻ സാധ്യത. ഡബ്ലിൻ സൗത്ത് മുൻ മേയർ ബേബി പെരേപ്പാടൻ ആണ് ഇക്കാര്യം അറിയിച്ചത്. ഇതിനുള്ള സാധ്യതകൾ തെളിഞ്ഞുവരുന്നതായും അദ്ദേഹം പറഞ്ഞു. മേയറായിരുന്ന കാലത്ത് ഗതാഗതമന്ത്രി ദരാഗ് ഒബ്രിയനുമായി ഇത് സംബന്ധിച്ച് അദ്ദേഹം ചർച്ചകൾ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ ആരംഭിക്കുമെന്ന് വ്യക്തമാക്കിയത്.

Read More

ഡെറി: കൗണ്ടി ഡെറിയിൽ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഇന്നലെ നാല് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തിയതോടെയാണ് പിടിയിലായവരുടെ എണ്ണം ഏഴായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. 43 വയസ്സുള്ള വെയ്ൻ റീഡിനെയാണ് മരിച്ച നിലയിൽ കണ്ടത്. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെയാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. മൃതദേഹം കണ്ടെത്തുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഇവരും യുവാവും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു.

Read More

ഡബ്ലിൻ: അയർലൻഡിൽ മൂടൽ മഞ്ഞിനെ തുടർന്ന് മുന്നറിയിപ്പ്. 16 കൗണ്ടികളിലാണ് യെല്ലോ ഫോഗ് വാണിംഗ് ഏർപ്പെടുത്തിയിട്ടുള്ളത്. ഈ കൗണ്ടികളിൽ കനത്തതോ തണുത്തുറഞ്ഞതോ ആയ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാർലോ, കിൽഡെയർ, കിൽകെന്നി, ലാവോയിസ്, ലോങ്ഫോർഡ്, മീത്ത്, ഓഫാലി, വെസ്റ്റ്മീത്ത്, കാവൻ, ക്ലെയർ, ലിമെറിക്ക്, ടിപ്പററി, വാട്ടർഫോർഡ്, ഗാൽവേ, ലൈട്രിം, റോസ്‌കോമൺ എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ്. ഇന്നലെ രാത്രി 9 മുതൽ കൗണ്ടികളിൽ വാണിംഗ് നിലവിൽ വന്നു. ഇന്ന് രാവിലെ 10 വരെ ഇത് തുടരും. കനത്ത മൂടൽ മഞ്ഞ് കാഴ്ച മറച്ചേക്കാം. അതിനാൽ വാഹന യാത്രികർ ജാഗ്രത പാലിക്കണം.

Read More

ലിമെറിക്ക്: ലിമെറിക്കിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ സ്ത്രീ മരിച്ചു. 60 വയസ്സ് പ്രായമുള്ള സ്ത്രീയ്ക്കാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കാസ്റ്റ്ലെട്രോയിലെ ചെസ്റ്റർഫീൽഡ് ഡൗൺസിലെ വീട്ടിലാണ് തീപിടിത്തം ഉണ്ടായത്. വൈകുന്നേരം അഞ്ചരയോടെ അഗ്നിശമന സേനയ്ക്ക് തീപിടിത്തം സംബന്ധിച്ച് വിവരം ലഭിക്കുകയായിരുന്നു. ഇവർ എത്തി തീ അണച്ച ശേഷമാണ് മൃതദേഹം കണ്ടത്.

Read More

വിക്ലോ: കൗണ്ടി വിക്ലോയിലെ ക്ലിഫ് വാക്ക്  ഇനിയും അടച്ചിടും.  മൂന്ന് വർഷത്തേയ്ക്ക് കൂടി ക്ലിഫ് വാക്ക് അടച്ചിടുമെന്നാണ് വിക്ലോ കൗണ്ടി കൗൺസിൽ വ്യക്തമാക്കുന്നത്. ബ്രേ മുതൽ ഗ്രേസ്‌റ്റോൺസ് വരെയാണ് അടച്ചിടുക. ഏഴ് കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ ചില ഭാഗങ്ങളിൽ മണ്ണിടിഞ്ഞ് കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. ഇതേ തുടർന്നാണ് വീണ്ടും അടച്ചിടുന്നത്. നിരവധി മണ്ണിടിച്ചിലുകൾ കാരണം ഏകദേശം അഞ്ച് വർഷമായി ഈ നടപ്പാത അടച്ചിട്ടിരിക്കുകയാണ്.

Read More