കോർക്ക്: ഒരിടവേളയ്ക്ക് ശേഷം ഫോട്ട ലൈൽഡ്ലൈഫ് പാർക്ക് തുറന്നു. പത്ത് ആഴ്ചയ്ക്ക് ശേഷമാണ് പാർക്ക് തുറക്കുന്നത്. പക്ഷിപ്പനി ബാധയെ തുടർന്ന് ഇക്കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു പാർക്ക് അടച്ച് പൂട്ടിയത്.
ഇന്നലെ ആയിരുന്നു പാർക്ക് തുറന്നത്. രാവിലെ 9.30 മുതൽ പാർക്കിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കാൻ ആരംഭിച്ചു. നിലവിൽ സാധാരണ നിലയിലാണ് പാർക്കിന്റെ പ്രവർത്തനം. ക്രിസ്തുമസ് കൂടി കണക്കിലെടുത്താണ് പാർക്ക് തുറന്നത്.
ഒക്ടോബറിൽ ഗ്രേലാഗ് വാത്തകളിലാണ് പക്ഷിപ്പനി ആദ്യം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ 73 പക്ഷികളെ ആയിരുന്നു കൊന്നൊടുക്കിയത്.
Discussion about this post

