ഡബ്ലിൻ: അയർലൻഡ് പോലീസിനെതിരെ വിമർശനവുമായി ഐറിഷ് കൗൺസിൽ ഫോർ സിവിൽ ലിബെർട്ടീസ് (ഐസിസിഎൽ) രംഗത്ത്. ഡബ്ലിൻ പോർട്ടിൽ പലസ്തീൻ അനുകൂലികൾ നടത്തിയ പ്രതിഷേധം പോലീസ് കൈകാര്യം ചെയ്ത രീതിയിലാണ് വിമർശനം ഉയർന്നിരിക്കുന്നത്. പോലീസിന്റെ നടപടി തീർത്തും നിരുത്തരവാദപരമായിരുന്നതായി ഐസിസിഎൽ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പലസ്തീൻ അനുകൂലികൾ ഡബ്ലിൻ പോർട്ടിൽ റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തിയത്. എന്നാൽ ഇവരെ പോലീസ് കായികപരമായി നേരിടുകയായിരുന്നു. ഇതിലാണ് ഐസിസിഎൽ വിമർശനം ഉന്നയിച്ചിരിക്കുന്നത്. പ്രതിഷേധക്കാർക്ക് നേരായ പോലീസ് ആക്രമണം വലിയ ആശങ്കയുളവാക്കുന്നുവെന്നും ആക്രമണത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത് എന്നും ഐസിസിഎൽ വ്യക്തമാക്കി.
Discussion about this post

