- ഇന്ധനച്ചെലവിന് അനുസൃതമായി മൈലേജ് നിരക്കുകളില് മാറ്റങ്ങള് വരുത്തണം ; ഐറിഷ് നഴ്സസ് ആന്ഡ് മിഡൈ്വഫ്സ് ഓര്ഗനൈസേഷന്
- സൗത്ത് ഡബ്ലിനിൽ 1.52 മില്യൺ യൂറോ വിലമതിക്കുന്ന കഞ്ചാവ് പിടിച്ചെടുത്തു ; രണ്ട് പേർ അറസ്റ്റിൽ
- അയൽക്കാർക്ക് ശല്യമുണ്ടാകുന്ന തരത്തിൽ പ്രവർത്തിപ്പിച്ചു ; വിൻഡ് ഫാം ഓപ്പറേറ്റർക്ക് പിഴ ശിക്ഷ നൽകിയ ഉത്തരവിനെതിരെ അപ്പീൽ
- കേരളം കടുത്ത ദാരിദ്ര്യത്തിൽ നിന്ന് മുക്തമാണ് , ഇത് എങ്ങനെ സംഭവിച്ചുവെന്ന് ലോകം തന്നെ ആശ്ചര്യപ്പെടുന്നു ; പിണറായി വിജയൻ
- ഇറാൻ മിസൈൽ അക്രമണത്തിൽ അബുദാബിയിൽ അഞ്ച് ഇന്ത്യൻ പൗരന്മാർക്ക് പരിക്ക്
- എൽഡിഎഫ് സ്ഥാനാർത്ഥിക്കായി വാർത്താക്കുറിപ്പ്: കണ്ണൂർ പിആർഡി ഉദ്യോഗസ്ഥന് സസ്പെൻഷൻ
- ഇറാനിലെ ബുഷെർ ആണവ നിലയത്തിന് നേരെ ഇസ്രായേൽ ആക്രമണം ; ആണവ ചോർച്ചയില്ലെന്ന് ഐഎഇഎ
- ലൈംഗിക പീഡനക്കേസിലെ പ്രതി , പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് സി വത്സനെ കോൺഗ്രസ് പുറത്താക്കി
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ വരും ദിവസങ്ങളിൽ കാറ്റും മഴയും. അടുത്ത ആഴ്ചയിൽ ഭൂരിഭാഗം ദിവസങ്ങളിലും രാജ്യത്ത് കാറ്റും മഴയും അനുഭവപ്പെടുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഇന്ന് പൊതുവെ വരണ്ട തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു. ഇന്ന് രാവിലെ വരണ്ട തെളിഞ്ഞ കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. എന്നാൽ ഉച്ചയോടെ സ്ഥിതിമാറും. പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറൻ ഭാഗത്ത് മഴയുണ്ടാകും. 2 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും ഇവിടെ അന്തരീക്ഷ താപനില.
ബെൽഫാസ്റ്റ്: തൊഴിലിടങ്ങളിലെ അപകടമരണങ്ങളുടെയും പരിക്കുകളുടെയും എണ്ണം കുറയ്ക്കുക ലക്ഷ്യമിട്ടുള്ള ക്യാമ്പെയ്‌ന് തുടക്കം. പുതുതായി രൂപീകരിച്ച ഫാം സേഫ്റ്റി പാർടർഷിപ്പാണ് പരസ്യ ക്യാമ്പെയ്‌ന് തുടക്കം കുറിച്ചത്. പ്രായമായ കർഷകർക്കിടയിൽ ജോലി സംബന്ധമായ മരണങ്ങളുടെയും പരിക്കുകളുടെയും എണ്ണം കുറയ്ക്കുക ലക്ഷ്യമിട്ടാണ് ക്യാമ്പെയ്ൻ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ 60 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള 40 ലധികം കർഷകർ അപകടങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. നൂറുകണക്കിന് പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും പരിക്കുകൾ ഗുരുതരമായിരുന്നു. കർഷകരിൽ പ്രായം കൂടുന്തോഷം ശക്തി, സന്തുലിതാവസ്ഥ, പ്രതികരിക്കാനുള്ള ശേഷി എന്നിവ കുറയും. ഇത് കൃഷിയിടങ്ങളിൽ ഇവർ അപകടത്തിൽപ്പെടാനുള്ള സാധ്യത വർധിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞ വർഷം ഡ്യൂട്ടിയ്ക്കിടെ പരിക്കേറ്റത് 600 ലധികം പോലീസുകാർക്ക്. ഇതിൽ പകുതി പേർക്കും മറ്റുള്ളവരിൽ നിന്നുള്ള ആക്രമണമാണ് പരിക്കിന് കാരണം ആയത്. 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഡ്യൂട്ടിയ്ക്കിടെ പരിക്കേൽക്കുന്ന സംഭവങ്ങളിൽ 11 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്. ആകെ 616 പോലീസുകാർക്കാണ് പരിക്കേറ്റത്. 2024 ൽ ഇത് 555 ആയിരുന്നു. കഴിഞ്ഞ വർഷം പരിക്കേറ്റ 616 പേരിൽ 344 പേർക്ക് ആക്രമണത്തിലാണ് പരിക്കേറ്റത്.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് സിറ്റി സെന്ററിലെ ഷോപ്പ് അടച്ച് പൂട്ടുന്നതായി പ്രഖ്യാപിച്ച് പ്രമുഖ യോഗർട്ട് നിർമ്മാതാക്കളായ സ്പൂൺ സ്ട്രീറ്റ്. മറ്റൊരു സ്ഥലത്ത് ഷോപ്പ് ആരംഭിക്കുക ലക്ഷ്യമിട്ടാണ് സിറ്റി സെന്ററിലെ ഷോപ്പ് അടയ്ക്കുന്നത്. 2014 ൽ ആണ് വടക്കൻ അയർലൻഡിൽ സ്പൂൺ സ്ട്രീറ്റ് പ്രവർത്തനം ആരംഭിച്ചത്. നിലവിൽ അഞ്ച് സ്ഥലങ്ങളിൽ സ്പൂൺ സ്ട്രീറ്റ് പ്രവർത്തിക്കുന്നുണ്ട്. തിങ്കളാഴ്ചയോടെ കെട്ടിടം പാട്ടത്തിനായി എടുത്ത കരാർ അവസാനിക്കും. അന്നേ ദിവസം തന്നെ പ്രവർത്തനം അവസാനിപ്പിക്കാനാണ് തീരുമാനം. പുതിയ ഷോപ്പ് ബെൽഫാസ്റ്റിൽ തന്നെയാണ് ആരംഭിക്കുക.
ഗാൽവെ: കൗണ്ടി ഗാൽവെയിൽ വാഹനാപകടത്തിൽ കൗമാരക്കാരൻ മരിച്ചു. ലോഫ്രിയിലെ മൊയ്ലീനിൽ ആയിരുന്നു സംഭവം. അപകടത്തിൽ മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. എൻ65 ൽ പുലർച്ചെ 2:20 ഓടെയായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റ മൂന്ന് പേർ ഉൾപ്പെടെയുള്ള നാലംഗ സംഘം കാറിൽ സഞ്ചരിക്കുകയായിരുന്നു. ഇതിനിടെയാണ് അപകടം ഉണ്ടായത്. മറ്റുള്ളവരുടെ പരിക്കുകൾ ജീവന് ഭീഷണിയുള്ളതല്ല. കൗമാരക്കാരന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിൽ വാഹനത്തിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്ത് പോലീസ്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ആയുധങ്ങൾക്കൊപ്പം മയക്കുമരുന്നും കണ്ടെടുത്തു. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. സൗത്ത് ബെൽഫാസ്റ്റിൽ പട്രോളിംഗ് നടത്തുകയായിരുന്നു പോലീസ്. ഇതിനിടെ ഇൻഷൂറൻസ് ഇല്ലാത്ത വാഹനം പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇത് തടഞ്ഞ് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കളും ആയുധവും പിടിച്ചെടുത്തത്. എയർ റൈഫിളുകളും വെട്ടുകത്തിയും ആയിരുന്നു കണ്ടെടുത്തത്.
വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ കാൽനടയാത്രികന് പരിക്കേൽക്കാൻ ഇടയായ വാഹനാപകടത്തിൽ വിവരങ്ങൾ തേടി പോലീസ്. സംഭവം കണ്ടവരോ, സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവരോ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ജനുവരി 16 ന് ഉച്ചയ്ക്ക് 2.40 ഓടെയാണ് അപകടം ഉണ്ടായത്. ക്രീഗിലെ സെന്റ് ജോസഫ്‌സ് പ്രൈമറി സ്‌കൂളിന് സമീപമുള്ള റോഡിലൂടെ നടന്ന് പോകുകയായിരുന്നു കാൽനടയാത്രികൻ. പിന്നിലൂടെ വന്ന വാഹനം അദ്ദേഹത്തെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ശേഷം കടന്ന് കളഞ്ഞു. 181 രജിസ്റ്റേർഡ് മേഴ്‌സിഡസ് കാറാണ് അപകടം സൃഷ്ടിച്ചത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഈ വാഹനത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ ബന്ധപ്പെടണമെന്നാണ് പോലീസ് നിർദ്ദേശം.
ഡബ്ലിൻ: സ്റ്റോറുകളുടെ അടച്ച്പൂട്ടൽ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവച്ച് പെന്നി. അടുത്ത 12 മാസത്തിനുള്ളിൽ ചില ഇൻ സ്റ്റോർ കഫേകളും കൺസെഷനുകളും അടച്ച് പൂട്ടുമെന്നാണ് ഏറ്റവും പുതിയ വിവരം. പ്രൈമാർക്കിന്റെ പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ. ഓരോ ഔട്ട്ലെറ്റിന്റെയും വലുപ്പവും സ്ഥാനവും അനുസരിച്ചാകും അടച്ചുപൂട്ടൽ നിർണയിക്കുക.
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ പെട്രോൾ വില ഏറ്റവും കുറഞ്ഞ നിരക്കിൽ. കഴിഞ്ഞ അഞ്ച് വർഷമായി വില തുടർച്ചയായി കുറയുകയാണ്. കൺസ്യൂമർ കൗൺസിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. പെട്രോളിന് പുറമേ ഡീസൽ, ഹീറ്റിംഗ് ഓയിൽ എന്നിവയുടെ വിലയിലും കുറവുണ്ട്. നിലവിൽ 125.7പെൻസാണ് പെട്രോൾ ലിറ്ററിന് വില. കഴിഞ്ഞ ആഴ്ച ഇത് 126.6 പെൻസ് ആയിരുന്നു. 2021 ജൂണിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. ഡീസലിന് 134.3 പെൻസ് ആയിരുന്നു കഴിഞ്ഞാഴ്ചത്തെ വില. ഈ ആഴ്ച ഇത് 133.2 പെൻസ് ആണ്. കാറിക്‌ഫെർഗസിലാണ് നിലവിൽ വടക്കൻ അയർലൻഡ് ഇന്ധന വില ഏറ്റവും കുറഞ്ഞ സ്ഥലം. ഇവിടെ ശരാശരി പെട്രോൾ വില 122.6 പെൻസ് ആണ്. വടക്കൻ അയർലൻഡ് ശരാശരിയേക്കാൾ 3.1 പെൻസ് കുറവാണ് ഇവിടെ. ആൻഡ്രിമാണ് പെട്രോൾ വില ഉയർന്ന് നിൽക്കുന്നത്.
ഡബ്ലിൻ: ഗർഭാവസ്ഥയിൽ പാരസെറ്റമോൾ കഴിക്കുന്നതിൽ ഗർഭിണികൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഡോക്ടർമാർ. പാരസെറ്റമോളിന്റെ ഉപയോഗം ഓട്ടിസം അല്ലെങ്കിൽ എഡിഎച്ച്ഡി എന്നിവയ്ക്ക് കാരണമാകുമെന്ന് തെളിഞ്ഞിട്ടെല്ല് ഡോക്ടർമാർ അഭിപ്രായപ്പെട്ടു. ദി ലാൻസെന്റിലാണ് ഇതുമായി ബന്ധപ്പെട്ട പ്രബന്ധം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കെൻവ്യൂ ഇൻകോർപ്പറേറ്റഡിന്റെ ടൈലനോൾ (പാരസെറ്റമോൾ) ഉപയോഗത്തെ ഓട്ടിസവുമായി ബന്ധിപ്പിച്ച് സെപ്റ്റംബറിൽ ട്രംപ് ഭരണകൂടം ഗർഭിണികൾ മരുന്ന് നൽകരുതെന്ന് നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പഠനം നടത്തിയത്. ഗർഭാവസ്ഥയിൽ പനി ബാധിച്ചാൽ ഗർഭിണികൾക്ക് ഡോക്ടർമാർ പാരസെറ്റമോളാണ് സാധാരണയായി നൽകാറുള്ളത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
