ഡബ്ലിൻ: ജീവനക്കാരെ പിരിച്ചുവിടുന്നത് വേഗത്തിലാക്കാൻ പുതിയ നിയമങ്ങൾ ആവശ്യമാണെന്ന് എച്ച്എസ്ഇ ചീഫ് എക്സിക്യൂട്ടീവ് ബെർണാഡ് ഗ്ലോസ്റ്റർ. നിലവിലെ നിയമങ്ങൾ പിരിച്ചുവിടൽ മന്ദഗതിയിൽ ആക്കുന്നതാണ്. ഇതേ തുടർന്ന് ജീവനക്കാരെ പിരിച്ചുവിടാൻ കാലതാമസം ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2020 മുതൽ കുറഞ്ഞത് 38 എച്ച്എസ്ഇ ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ജീവനക്കാരെ പിരിച്ചുവിടുന്നത് വേഗത്തിലാക്കാനും, ഉത്തരവാദിത്തം മെച്ചപ്പെടുത്താനും പുതിയ നിയമങ്ങൾ ആവശ്യമാണ്. നിലവിലെ നിയമങ്ങൾ അച്ചടക്ക നടപടികൾ മന്ദഗതിയിലാക്കുന്നതാണ്. നടപടികൾ പൂർത്തിയാക്കാൻ വർഷങ്ങൾ എടുത്തേക്കും. ഇത് പിരിച്ചുവിടലിൽ കാലതാമസം ഉണ്ടാക്കുമെന്നും ഗ്ലോസ്റ്റർ കൂട്ടിച്ചേർത്തു.
Discussion about this post

