Author: sreejithakvijayan

ലിസ്ബൺ: ലിസ്ബണിൽ വാഹനാപകടം. രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരു ചക്രവാഹനം ബാരിയറിൽ ഇടിയ്ക്കുകയായിരുന്നു. പോണ്ട് പാർക്ക് റോഡ് ഈസ്റ്റിൽ ആയിരുന്നു സംഭവം. ശനിയാഴ്ച ആയിരുന്നു സംഭവം. 30 വയസ്സുള്ള യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇരു യുവാക്കളുടെയും പരിക്കുകൾ സാരമുള്ളതാണ്. എന്നാൽ ജീവന് ഭീഷണിയുള്ളതല്ലെന്ന് പോലീസ് വ്യക്തമാക്കി.

Read More

ഡബ്ലിൻ: ഡേവ് ചുഴലിക്കാറ്റിന് പിന്നാലെ അയർലൻഡിനെ ലക്ഷ്യമിട്ട് മറ്റൊരു ചുഴലിക്കാറ്റ് കൂടി. എഡ്ഡി ചുഴലിക്കാറ്റ് അധികം വൈകാതെ അയർലൻഡിനെ തേടിയെത്തുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. ഏപ്രിൽ 15 ബുധനാഴ്ചയോടെ ചുഴലിക്കാറ്റ് അയർലൻഡിന്റെ കരതൊടുമെന്ന് മെറ്റ് ഐറാൻ പ്രവചിക്കുന്നു. കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ അയർലൻഡിൽ അതിശക്തമായ മഴയും മഞ്ഞുവീഴ്ചയും അനുഭവപ്പെടാം. നിലവിൽ രാജ്യത്ത് യെല്ലോ, ഓറഞ്ച് അലർട്ടുകൾ ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ വരും ദിവസങ്ങളിൽ മുന്നറിയിപ്പുകൾ നൽകേണ്ടതായിവരുമെന്നാണ് അധികൃതരുടെ നിർദ്ദേശം. ഏപ്രിൽ 13 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ ന്യൂനമർദ്ദവും ഉയർന്നമർദ്ദവും കൂട്ടിമുട്ടാൻ സാധ്യതയുണ്ടെന്നും മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകി. അതേസമയം തുടർച്ചയായി ഉണ്ടാകുന്ന ചുഴലിക്കാറ്റ് ജനങ്ങളിൽ വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ട്.

Read More

ഡബ്ലിൻ: അയർലൻഡിലെ റോഡ് ഗാർഡകളുടെ എണ്ണത്തിൽ ആശങ്ക പ്രകടമാക്കി യൂറോപ്യൻ യൂണിയൻ ട്രാൻസ്‌പോർട്ട് എംഇപി സിന്തിയ നി മുർച്ചു. ഈ നില തുടർന്നാൽ ഇയുവിന്റെ റോഡ് സുരക്ഷാമാനദണ്ഡങ്ങൾക്കൊപ്പമെത്താൻ കഴിയില്ലെന്നും മുർച്ചു മുന്നറിയിപ്പ് നൽകി. 649 ട്രാഫിക് ഗാർഡകൾ മാത്രമാണ് നിലവിൽ റോഡ് സുരക്ഷയ്ക്കായി ഉള്ളത്. 2009 ലെ കണക്കുകൾ പരിശോധിക്കുമ്പോൾ 1046 പേരാണ് റോഡ് പോലീസിംഗിനായി രാജ്യത്ത് ഉണ്ടായിരുന്നത്. എന്നാൽ ഈവർഷത്തെ കണക്കുൾ പരിശോധിക്കുമ്പോൾ പകുതിയോളം കുറവ് ഗാർഡകളുടെ എണ്ണത്തിൽ ഉണ്ടായിട്ടുണ്ട്. അതേസമയം കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഗാർഡകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത് പര്യാപ്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: സാമ്പത്തിക മാന്ദ്യം ഭയന്ന് ഐറിഷ് ജനത. രാജ്യത്ത് 82 ശതമാനം പേരും അടുത്ത വർഷം രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുമെന്നാണ് ഭയക്കുന്നത്. സൺഡേ ഇൻഡിപെൻഡന്റ്/ അയർലൻഡ് തിങ്ക്‌സ് നടത്തിയ സർവ്വേയിലാണ് ജനങ്ങൾ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവച്ചത്. പശ്ചിമേഷ്യൻ സംഘർഷവും തുടർന്നുള്ള വിലക്കയറ്റവും അയർലൻഡിലെ ജനങ്ങളിൽ വലിയ ആശങ്ക ഉളവാക്കിയിട്ടുണ്ട്. സംഘർഷം ആഗോളതലത്തിൽ സാമ്പത്തിക മാന്ദ്യത്തിന് കാരണമാകുമെന്നാണ് ഐറിഷ് ജനത കരുതുന്നത്. ഇത് അയർലൻഡിനെയും ബാധിക്കും. അടുത്ത 12 മാസത്തിനെ അയർലൻഡ് സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകാമെന്നാണ് ഐറിഷ് ജനത കരുതുന്നത്.

Read More

ഡബ്ലിൻ: ഫിംഗ്ലാസിൽ കൗമാരക്കാരിയെ കാണാതായി. 15 വയസ്സുള്ള മേഗൻ ഒ’ബ്രയനെ ആണ് കാണാതായത്. കുട്ടിയ്ക്കായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച അഞ്ച് മണിയോടെയാണ് കുട്ടിയെ കാണാതായത്. ഫിംഗ്ലാസിലാണ് കുട്ടിയെ അവസാനമായി കണ്ടത്. മേഗൻ ഡബ്ലിൻ സിറ്റി സെന്റർ പ്രദേശത്തേക്ക് പോയിരിക്കാമെന്നാണ് പ്രാഥമിക സംശയം. 5 അടി 3 ഇഞ്ചാണ് മേഗന്റെ ഉയരം. മെലിഞ്ഞ ശരീരഘടനയാണ് കുട്ടിയ്ക്കുള്ളത്. കാണാതാകുമ്പോൾ കറുത്ത ഫ്‌ളെയറുകളും കറുത്ത ജാക്കറ്റും ധരിച്ചിരുന്നു. കറുത്ത ബാഗും കൈവശംവച്ചിരുന്നു.

Read More

ഡബ്ലിൻ: താലയിൽ വ്യക്തിയെ കൊള്ളയടിച്ചതായി വിവരം. ഇന്നലെ പുലർച്ചെയോടെയായിരുന്നു സംഭവം. മോഷണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡെസ്‌കിൻ വ്യൂ റോഡ് മേഖലയിൽ ആയിരുന്നു സംഭവം. പുലർച്ചെ നടന്ന് പോകുകയായിരുന്നു മോഷണത്തിന് ഇരയായ വ്യക്തി. ഇതിനിടെ അദ്ദേഹത്തെ കൊള്ളയടിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് വ്യക്തമാക്കി.

Read More

മീത്ത്: കൗണ്ടി മീത്തിൽ അമിതവേഗതയിൽ വാഹനം ഓടിച്ച ഡ്രൈവർ പിടിയിൽ. 50 കിലോ മീറ്റർ വേഗപരിധി മേഖലയിൽ 78 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച ഡ്രൈവറെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ആയിരുന്നു സംഭവം. അതേസമയം ഈസ്റ്റർ അവധിയോട് അനുബന്ധിച്ചുള്ള റോഡ് ദൗത്യം ആരംഭിച്ച് 72 മണിക്കൂറിനിടെ രണ്ടായിരത്തിലധികം ഡ്രൈവർമാരാണ് വേഗപരിധി ലംഘിച്ചതായി കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ഞായറാഴ്ചവരെയുള്ള കണക്കുകൾ പുറത്തുവരുമ്പോൾ 2,100 ഡ്രൈവർമാരാണ് വേഗപരിധിലംഘിച്ചതായി വ്യക്തമായത്. 250 ഡ്രൈവർമാർ മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചതിനും സീറ്റ് ബെൽറ്റ് ധരിച്ചതിനും പിടിയിലായിട്ടുണ്ട്.

Read More

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഇന്നലെ പുലർച്ചെ ഡെർവോക്കിലെ കാസിൽകാറ്റ് റോഡിൽ ആയിരുന്നു സംഭവം. യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ക്രോസ്ഗാർ സ്വദേശിയാണ് കൊല്ലപ്പെട്ടത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. 20 കാരൻ ഓടിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയായിരുന്നു. കാർ ഓടിച്ചിരുന്നത് 20 കാരനാണ്. അപകടത്തിൽ സാരമായി പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.

Read More

ഡബ്ലിൻ: ഡേവ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വൈദ്യുതി തടസ്സം പരിഹരിക്കുന്നതിനുള്ള ഇഎസ്ബിയുടെ ശ്രമങ്ങൾ പുരോഗമിക്കുന്നു. ഇഎസ്ബിയുടെ ഏറ്റവും ഒടുവിലായുള്ള പ്രതികരണം പുറത്തുവരുമ്പോൾ ഇനി ആയിരം വീടുകളിൽ കൂടിയാണ് വൈദ്യുതിബന്ധം പുന:സ്ഥാപിക്കാനുള്ളത്. ശക്തമായ കാറ്റിനെ തുടർന്ന് വീടുകളും ബിസിനസ് സ്ഥാപനങ്ങളും ഉൾപ്പെടെ 18,000 ഇടങ്ങളിൽ ആയിരുന്നു വൈദ്യുതി തടസ്സപ്പെട്ടത്. രാത്രി വൈകിയും ഇഎസ്ബിയുടെ ജീവനക്കാർ അറ്റകുറ്റപ്പണികളിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇതാണ് വൈദ്യുതിബന്ധം ഏറ്റവും വേഗത്തിൽ പുന:സ്ഥാപിക്കാൻ കാരണം ആയത്. വൈദ്യുതി തടസ്സം നേരിടുന്നത് 1800 372 999 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഇഎസ്ബി വ്യക്തമാക്കി.

Read More

ഡബ്ലിൻ: ഡേവ് ചുഴലിക്കാറ്റിന് പിന്നാലെ അയർലൻഡിലെ കാലാവസ്ഥ മെച്ചപ്പെടുന്നു. ഇന്ന് മുതൽ രാജ്യത്ത് വെയിലുള്ള തെളിച്ചമുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അതേസമയം ഒറ്റപ്പെട്ടയിടങ്ങളിൽ മഴയും ലഭിക്കും. ആലിപ്പഴ വീഴ്ചയും മഞ്ഞ് വീഴ്ചയും പ്രതീക്ഷിക്കുന്നുണ്ട്. എങ്കിലും ദിവസങ്ങൾ ചെല്ലുന്തോറും വെയിലുള്ള കാലാവസ്ഥ കൂടുതൽ ആയി അനുഭവപ്പെടും. ശരാശരിയ്ക്കും താഴെ ആയിരിക്കും അന്തരീക്ഷ താപനില അനുഭവപ്പെടുക.

Read More