മീത്ത്: കൗണ്ടി മീത്തിൽ അമിതവേഗതയിൽ വാഹനം ഓടിച്ച ഡ്രൈവർ പിടിയിൽ. 50 കിലോ മീറ്റർ വേഗപരിധി മേഖലയിൽ 78 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച ഡ്രൈവറെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ആയിരുന്നു സംഭവം. അതേസമയം ഈസ്റ്റർ അവധിയോട് അനുബന്ധിച്ചുള്ള റോഡ് ദൗത്യം ആരംഭിച്ച് 72 മണിക്കൂറിനിടെ രണ്ടായിരത്തിലധികം ഡ്രൈവർമാരാണ് വേഗപരിധി ലംഘിച്ചതായി കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ഞായറാഴ്ചവരെയുള്ള കണക്കുകൾ പുറത്തുവരുമ്പോൾ 2,100 ഡ്രൈവർമാരാണ് വേഗപരിധിലംഘിച്ചതായി വ്യക്തമായത്. 250 ഡ്രൈവർമാർ മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചതിനും സീറ്റ് ബെൽറ്റ് ധരിച്ചതിനും പിടിയിലായിട്ടുണ്ട്.
Discussion about this post

