ഡബ്ലിൻ: ഡേവ് ചുഴലിക്കാറ്റിന് പിന്നാലെ അയർലൻഡിനെ ലക്ഷ്യമിട്ട് മറ്റൊരു ചുഴലിക്കാറ്റ് കൂടി. എഡ്ഡി ചുഴലിക്കാറ്റ് അധികം വൈകാതെ അയർലൻഡിനെ തേടിയെത്തുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. ഏപ്രിൽ 15 ബുധനാഴ്ചയോടെ ചുഴലിക്കാറ്റ് അയർലൻഡിന്റെ കരതൊടുമെന്ന് മെറ്റ് ഐറാൻ പ്രവചിക്കുന്നു.
കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ അയർലൻഡിൽ അതിശക്തമായ മഴയും മഞ്ഞുവീഴ്ചയും അനുഭവപ്പെടാം. നിലവിൽ രാജ്യത്ത് യെല്ലോ, ഓറഞ്ച് അലർട്ടുകൾ ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ വരും ദിവസങ്ങളിൽ മുന്നറിയിപ്പുകൾ നൽകേണ്ടതായിവരുമെന്നാണ് അധികൃതരുടെ നിർദ്ദേശം. ഏപ്രിൽ 13 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ ന്യൂനമർദ്ദവും ഉയർന്നമർദ്ദവും കൂട്ടിമുട്ടാൻ സാധ്യതയുണ്ടെന്നും മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകി. അതേസമയം തുടർച്ചയായി ഉണ്ടാകുന്ന ചുഴലിക്കാറ്റ് ജനങ്ങളിൽ വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ട്.

