ഡബ്ലിൻ: ഡേവ് ചുഴലിക്കാറ്റിന് പിന്നാലെ അയർലൻഡിലെ കാലാവസ്ഥ മെച്ചപ്പെടുന്നു. ഇന്ന് മുതൽ രാജ്യത്ത് വെയിലുള്ള തെളിച്ചമുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അതേസമയം ഒറ്റപ്പെട്ടയിടങ്ങളിൽ മഴയും ലഭിക്കും.
ആലിപ്പഴ വീഴ്ചയും മഞ്ഞ് വീഴ്ചയും പ്രതീക്ഷിക്കുന്നുണ്ട്. എങ്കിലും ദിവസങ്ങൾ ചെല്ലുന്തോറും വെയിലുള്ള കാലാവസ്ഥ കൂടുതൽ ആയി അനുഭവപ്പെടും. ശരാശരിയ്ക്കും താഴെ ആയിരിക്കും അന്തരീക്ഷ താപനില അനുഭവപ്പെടുക.
Discussion about this post

