ഡബ്ലിൻ: ഫിംഗ്ലാസിൽ കൗമാരക്കാരിയെ കാണാതായി. 15 വയസ്സുള്ള മേഗൻ ഒ’ബ്രയനെ ആണ് കാണാതായത്. കുട്ടിയ്ക്കായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച അഞ്ച് മണിയോടെയാണ് കുട്ടിയെ കാണാതായത്.
ഫിംഗ്ലാസിലാണ് കുട്ടിയെ അവസാനമായി കണ്ടത്. മേഗൻ ഡബ്ലിൻ സിറ്റി സെന്റർ പ്രദേശത്തേക്ക് പോയിരിക്കാമെന്നാണ് പ്രാഥമിക സംശയം. 5 അടി 3 ഇഞ്ചാണ് മേഗന്റെ ഉയരം. മെലിഞ്ഞ ശരീരഘടനയാണ് കുട്ടിയ്ക്കുള്ളത്. കാണാതാകുമ്പോൾ കറുത്ത ഫ്ളെയറുകളും കറുത്ത ജാക്കറ്റും ധരിച്ചിരുന്നു. കറുത്ത ബാഗും കൈവശംവച്ചിരുന്നു.
Discussion about this post

