ഡബ്ലിൻ: സാമ്പത്തിക മാന്ദ്യം ഭയന്ന് ഐറിഷ് ജനത. രാജ്യത്ത് 82 ശതമാനം പേരും അടുത്ത വർഷം രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുമെന്നാണ് ഭയക്കുന്നത്. സൺഡേ ഇൻഡിപെൻഡന്റ്/ അയർലൻഡ് തിങ്ക്സ് നടത്തിയ സർവ്വേയിലാണ് ജനങ്ങൾ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവച്ചത്.
പശ്ചിമേഷ്യൻ സംഘർഷവും തുടർന്നുള്ള വിലക്കയറ്റവും അയർലൻഡിലെ ജനങ്ങളിൽ വലിയ ആശങ്ക ഉളവാക്കിയിട്ടുണ്ട്. സംഘർഷം ആഗോളതലത്തിൽ സാമ്പത്തിക മാന്ദ്യത്തിന് കാരണമാകുമെന്നാണ് ഐറിഷ് ജനത കരുതുന്നത്. ഇത് അയർലൻഡിനെയും ബാധിക്കും. അടുത്ത 12 മാസത്തിനെ അയർലൻഡ് സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകാമെന്നാണ് ഐറിഷ് ജനത കരുതുന്നത്.
Discussion about this post

