ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഇന്നലെ പുലർച്ചെ ഡെർവോക്കിലെ കാസിൽകാറ്റ് റോഡിൽ ആയിരുന്നു സംഭവം. യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ക്രോസ്ഗാർ സ്വദേശിയാണ് കൊല്ലപ്പെട്ടത്.
പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. 20 കാരൻ ഓടിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയായിരുന്നു. കാർ ഓടിച്ചിരുന്നത് 20 കാരനാണ്. അപകടത്തിൽ സാരമായി പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.
Discussion about this post

