ഡബ്ലിൻ: അയർലൻഡിലെ റോഡ് ഗാർഡകളുടെ എണ്ണത്തിൽ ആശങ്ക പ്രകടമാക്കി യൂറോപ്യൻ യൂണിയൻ ട്രാൻസ്പോർട്ട് എംഇപി സിന്തിയ നി മുർച്ചു. ഈ നില തുടർന്നാൽ ഇയുവിന്റെ റോഡ് സുരക്ഷാമാനദണ്ഡങ്ങൾക്കൊപ്പമെത്താൻ കഴിയില്ലെന്നും മുർച്ചു മുന്നറിയിപ്പ് നൽകി. 649 ട്രാഫിക് ഗാർഡകൾ മാത്രമാണ് നിലവിൽ റോഡ് സുരക്ഷയ്ക്കായി ഉള്ളത്.
2009 ലെ കണക്കുകൾ പരിശോധിക്കുമ്പോൾ 1046 പേരാണ് റോഡ് പോലീസിംഗിനായി രാജ്യത്ത് ഉണ്ടായിരുന്നത്. എന്നാൽ ഈവർഷത്തെ കണക്കുൾ പരിശോധിക്കുമ്പോൾ പകുതിയോളം കുറവ് ഗാർഡകളുടെ എണ്ണത്തിൽ ഉണ്ടായിട്ടുണ്ട്. അതേസമയം കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഗാർഡകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത് പര്യാപ്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

