ഡബ്ലിൻ: ഉദ്യോഗസ്ഥർക്കായുള്ള കൗൺസിലിംഗ് സേവനങ്ങൾക്കായി ഗാർഡ ഷിക്കോണ (അയർലൻഡ് ദേശീയ പോലീസ് ) ചിലവിട്ടത് വൻ തുക. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 1.63 മില്യൺ യൂറോ ആയിരുന്നു ഗാർഡ ഷിക്കോണ ചിലവഴിച്ചത്. ജോലിയ്ക്കിടെ മാനസിക ആഘാതങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് പ്രധാനമായും പോലീസുകാർക്ക് കൗൺസിലിംഗ് സഹായങ്ങൾ നൽകാറുള്ളത്.
വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വർഷം കൗൺസിലിംഗ് സേവനങ്ങൾക്കായി 845,441 യൂറോ ഗാർഡ ഷിക്കോണ ചിലവഴിച്ചിട്ടുണ്ട്. 2024 ൽ 786,771 യൂറോയും ഗാർഡ ഷിക്കോണ ചിലവാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഗാർഡ എംപ്ലോയി സപ്പോർട്ട് പ്രോഗ്രാം (ഇഎസ്പി) വഴി സ്റ്റാൻഡേർഡ് കൗൺസിലിംഗിനായി 355,527 യൂറോ ആണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

