ഡബ്ലിൻ: അയർലൻഡിൽ കൊറിയർ സേവനങ്ങൾ നിർത്തിവയ്ക്കാൻ ഡിപിഡിഐഎസ്. നാളെ അയർലൻഡിലെ സേവനങ്ങൾ നിർത്തിവയ്ക്കാനാണ് തീരുമാനം. പ്രസ്താവനയിലൂടെയാണ് ഡിപിഡിഐഎസ് ഇക്കാര്യം അറിയിച്ചത്.
ഇന്ധനവില വർധനവിനെതിരായ പ്രതിഷേധത്തെ തുടർന്ന് പാഴ്സലുകൾ കൃത്യമായി വിതരണം ചെയ്യാൻ കമ്പനി വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പാഴ്സൽ വിതരണം നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. നാളെ സർക്കാരും സർക്കാരും പ്രതിഷേധക്കാരും തമ്മിൽ ചർച്ചയുണ്ട്. ഇതിന് ശേഷമെ സേവനങ്ങൾ പുനരാരംഭിക്കുകയുള്ളൂ.
Discussion about this post

