ഡബ്ലിൻ: ഡബ്ലിനിൽ സംഗീത പരിപാടി പ്രഖ്യാപിച്ച് നോഹ കഹാൻ. ഡബ്ലിനിൽ നവംബറിൽ രണ്ട് പരിപാടിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 21, 22 തിയതികളിലാണ് പരിപാടികൾ.
ഡബ്ലിൻ3 അരീനയാണ് വേദി. പരിപാടികൾക്കായുള്ള ടിക്കറ്റ് വിൽപ്പന ഈ മാസം 15 ന് ആരംഭിക്കും. 15 ന് രാവിലെ 10 മണിയ്ക്ക് ആർട്ടിസ്റ്റ് പ്രീ- സെയിൽ വഴിയും, ഏപ്രിൽ 17 ന് രാവിലെ 10 മണിയ്ക്ക് പബ്ലിക് ഓൺ- സെയിൽ വഴിയും വിൽപ്പന ആരംഭിക്കും.
അദ്ദേഹത്തിന്റെ ദി ഗ്രേറ്റ് ഡിവൈഡ് വേൾഡ് ടൂറിന്റെ ഭാഗമാണ് ഡബ്ലിനിലെ പരിപാടി. ഡബ്ലിന് പുറമേ സെപ്തംബർ മുതൽ ഡിസംബർവരെ ഓസ്ട്രേലിയ, ന്യൂസിലൻഡ്, യുകെ, യൂറോപ്പ് എന്നിവിടങ്ങളിലും പരിപാടികൾ നടക്കും.
Discussion about this post

