ഗാൽവേ: തുവാമിലെ മദർ ആൻഡ് ബേബി ഹോം പരിസരത്ത് നടത്തിയ പരിശോധനയിൽ കൂടുതൽ ശിശുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. ശിശുക്കളുടെ 36 സെറ്റ് അവശിഷ്ടങ്ങൾ കൂടിയാണ് കണ്ടെടുത്തത്. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
കഴിഞ്ഞ വർഷം ജൂലൈയിൽ ആണ് തുവാം മദർ ആൻഡ് ബേബി ഹോമിൽ പരിശോധന ആരംഭിച്ചത്. ഇതുവരെ 69 സെറ്റ് ശിശുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്. 1925 നും 1961 നും ഇടയിൽ ഇവിടെ താമസിച്ചിരുന്ന ശിശുക്കളുടെ അവശിഷ്ടങ്ങളാണ് കണ്ടെടുത്തിരിക്കുന്നത്. ഇക്കാലയളവിൽ ഇവിടുത്തെ 796 കുഞ്ഞുങ്ങളെയാണ് ഇവിടെ സംസ്കരിച്ചിരിക്കുന്നത്.
Discussion about this post

