Author: sreejithakvijayan

ഡബ്ലിൻ: അയർലൻഡിൽ നാളെ അതിശക്തമായ കാറ്റിന് സാധ്യത. ഇതേ തുടർന്ന് മൂന്ന് കൗണ്ടികളിൽ മെറ്റ് ഐറാൻ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. രാവിലെ 11 മണി മുതൽ നിലവിൽ വരുന്ന മുന്നറിയിപ്പ് വൈകീട്ട് അഞ്ച് മണിയ്ക്കാണ് അവസാനിക്കുക. വാട്ടർഫോർഡ്, വെക്‌സ്‌ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിലാണ് വാണിംഗ് ഉള്ളത്. ശക്തമായ കാറ്റിനെ തുടർന്ന് പല ബുദ്ധിമുട്ടുകളും ഉണ്ടാകാം. യാത്രാ തടസ്സവും വസ്തുക്കൾ ശരീരത്തിൽ പതിയ്ക്കുന്ന സാഹചര്യവും ഉണ്ടാകാം. അതിനാൽ മുന്നറിയിപ്പുള്ള മണിക്കൂറുകളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Read More

ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികളിൽ കിടക്കക്ഷാമം രൂക്ഷമായി തുടരുന്നു. ഇന്ന് വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 524 രോഗികളാണ് കിടക്ക ലഭിക്കാതെ ട്രോളികളിൽ കഴിയുന്നത്. ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷനാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. ട്രോളികളിൽ ചികിത്സ തേടിയവരിൽ 363 പേർ അടിയന്തിര വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടവരാണ് . 161 പേർ വാർഡുകളിലും ചികിത്സയിൽ കഴിയുന്നത്. ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിൽ കഴിയുന്നത് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ്. 85 പേരാണ് ലിമെറിക്കിൽ ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ 47 പേരാണ് ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത്.

Read More

കോർക്ക്: കോർക്കിലെ വിൽട്ടണിൽ റോഡപകടം. സംഭവത്തിൽ 50 വയസ്സുള്ളയാൾ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.50 ഓടെ ആയിരുന്നു സംഭവം. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അദ്ദേഹം സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ അദ്ദേഹത്തിന് ഉടനെ തന്നെ ജീവൻ നഷ്ടമായി. നിലവിൽ അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

Read More

ഡബ്ലിൻ: സ്ഥിരം തസ്തികയിൽ നിയമനവുമായി ഗാർഡ. എക്‌സിക്യൂട്ടീവ് ഓഫീസർ തസ്തികയിലേക്കാണ് ഇപ്പോൾ ഗാർഡ ആളുകളെ തേടുന്നത്. മലയാളികൾക്ക് ഉൾപ്പെടെ ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. 37,919 യൂറോയാണ് പ്രാരംഭ ശമ്പളം. അർഹരായവർക്ക് നാളെ ഉച്ചയ്ക്ക് മൂന്ന് മണിവരെ അപേക്ഷിക്കാം. നാഷണൽ ഫ്രെയിംവർക്ക് ഓഫ് ക്വാളിഫിക്കേഷൻ ലെവൽ ആറ് ആണ് ഏറ്റവും കുറഞ്ഞ യോഗ്യത. അല്ലെങ്കിൽ അഡ്മിനിസ്‌ട്രേറ്റീവ്, അനലിറ്റിക്കൽ അതുമല്ലെങ്കിൽ ഓപ്പറേഷണൽ റോളുകളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

Read More

ഡബ്ലിൻ: കോർപ്പറേറ്റ് നികുതിയിൽ നേട്ടം കൊയ്ത് അയർലൻഡ് സർക്കാർ. നവംബർ മാസം 10 ബില്യൺ യൂറോയാണ് നികുതി ഇനത്തിൽ ലഭിച്ചത്. ആപ്പിൾ കമ്പനിയിൽ നിന്നും ഒറ്റത്തവണ ലഭിച്ച അധിക നികുതി ഒഴിവാക്കിയാൽ ഇക്കാലത്തിനിടെ ഒരു മാസം ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണ് ഇത്. കഴിഞ്ഞ വർഷം നവംബറിലേതുമായി താരതമ്യം ചെയ്യുമ്പോൾ നികുതിയിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2024 നവംബറിൽ 2.7 ബില്യൺ യൂറോയാണ് ലഭിച്ചത്. ഈ വർഷം ഇതുവരെ 29.4 ബില്യൺ യൂറോയാണ് സർക്കാരിന് കോർപ്പറേറ്റ് ടാക്‌സ് ഇനത്തിൽ ലഭിച്ചത്.

Read More

ഡബ്ലിൻ: അയർലൻഡിൽ എത്തുന്ന വിദേശ തൊഴിലാളികൾക്ക് നേട്ടം. വിദേശ തൊഴിലാളികളുടെ ശമ്പളം വർധിപ്പിച്ചു. ഇത് സംബന്ധിച്ച പുതിയ റോഡ്മാപ്പ് സർക്കാർ പുറത്തിറക്കി. അയർലൻഡിൽ എത്തുന്ന വിദേശ തൊഴിലാളികൾക്ക് തൊഴിൽ പെർമിറ്റ് അനുമതി നൽകുന്നതിനും പുതുക്കുന്നതിനും ആവശ്യമായ കുറഞ്ഞ വാർഷിക ശമ്പളതോത് ആണ് വർധിപ്പിച്ചത്. ഇതിന്റെ ആദ്യഘട്ടം അടുത്ത വർഷം മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വരും. 2030 വെരയാണ് മാറ്റങ്ങൾ. വർധിപ്പിച്ച ശമ്പളത്തിന് അനുബന്ധമായി മണിക്കൂറ് കണക്കിനുള്ള കുറഞ്ഞ ശമ്പള നിരക്കും തൊഴിലാളികൾക്ക് നൽകണം.

Read More

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ റെസ്റ്റോറന്റുകളിൽ മോഷണം. നഗരത്തിലെ പ്രമുഖമായ നാല് റെസ്റ്റോറന്റുകളിലാണ് ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചെയുമായി കള്ളന്മാർ എത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ദി ലോഡിംഗ് ബേയിലെ ബർഗർ ബിസിനസിൽ ഉൾപ്പെടെയാണ് കവർച്ച നടന്നത്. കറുത്ത നിറത്തിലുള്ള മുഖം മൂടിയും വസ്ത്രവും ധരിച്ചായിരുന്നു മോഷ്ടാക്കൾ റെസ്‌റ്റോറന്റുകളിൽ എത്തിയത്. സിസിടിവിയിൽ ഇവരുടെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. പണവും ഭക്ഷണും ഇവർ കവർന്നിട്ടുണ്ട്. ഇതിന് പുറമേ നാശനഷ്ടങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.

Read More

ഡബ്ലിൻ: ഫിക്‌സ്ഡ് ചാർജ് മോഡലിൽ മെല്ലെപ്പോക്ക് സമരം സംഘടിപ്പിച്ച് ഊബർ ഡ്രൈവർമാർ. ഇന്നലെ വൈകീട്ടോടെയായിരുന്നു സമരം. തിരക്കേറിയ സമയത്ത് നടന്ന സമരം യാത്രികരെ വല്ലാതെ ബുദ്ധിമുട്ടിലാക്കി. ഫിക്‌സ്ഡ് ചാർജ് മോഡൽ വലിയ സാമ്പത്തിക ഭാരം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഊബർ ഡ്രൈവർമാർ സമരം സംഘടിപ്പിച്ചത്. കഴിഞ്ഞ ആഴ്ചയും ഡ്രൈവർമാർ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇന്നലെ നടന്നത്. ഡബ്ലിൻ നഗരത്തിൽ വൈകുന്നേരങ്ങളിൽ വലിയ തിരക്ക് ആണ് അനുഭവപ്പെടുക. മെല്ലെപ്പോക്ക് സമരം ഈ തിരക്ക് വർധിപ്പിച്ചു. വിമാന യാത്രികർ ഉൾപ്പെടെ വലിയ ബുദ്ധിമുട്ട് ആയിരുന്നു നേരിട്ടത്.

Read More

ഡബ്ലിൻ: അയർലൻഡിൽ ന്യൂനമർദ്ദത്തിന് സാധ്യത. അടുത്ത വാരം ആദ്യത്തോടെ ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഇതിന്റെ സ്വാധീന ഫലമായി അയർലൻഡിൽ അടുത്ത വാരം മുഴുവനും മഴ ലഭിക്കും. ശരാശരിയ്ക്കും മുകളിൽ ആയിരിക്കും മഴ ലഭിക്കുക. ഇതിന് സമാനമായ രീതിയിൽ ശരാശരിക്ക് മുകളിൽ ചൂടും ലഭിക്കും. തണുത്ത രാത്രികൾ ആയിരിക്കും അടുത്ത വാരം അനുഭവപ്പെടുക.

Read More

ഡബ്ലിൻ: ഇന്ത്യയ്ക്ക് അഭിമാനമായി തൃഷ കന്യമരാള. അയർലൻഡിലെ ആദ്യ വനിതാ ചെസ് ഗ്രാൻഡ്മാസ്റ്റർ എന്ന നേട്ടം കൈവരിച്ചു. അയർലൻഡിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിത ഗ്രാൻഡ് മാസ്റ്റർ ആകുന്നത്. കേവലം 20 വയസ്സിലാണ് അപൂർവ്വ നേട്ടം തൃഷ സ്വന്തമാക്കിയത്. ഹൈദരാബാദ് സ്വദേശിനിയാണ് തൃഷ. 2017 ലാണ് തൃഷ അയർലൻഡിൽ എത്തുന്നത്. 14ാമത്തെ വയസിൽ അയർലൻഡിന്റെ ആദ്യ വുമൺ ഇന്റർനാഷണൽ മാസ്റ്റർ നേട്ടവും തൃഷ കൈവരിച്ചിരുന്നു.

Read More