വെക്സ്ഫോർഡ്: വെക്സ്ഫോർഡിലെ മലയാളി നഴ്സ് അന്തരിച്ചു. കോതമംഗലം സ്വദേശിനി മെറിൽ സ്മിൽട്ടൻ ആണ് അന്തരിച്ചത്. അർബുദബാധിതയായിരുന്നു. ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് നാട്ടിൽവച്ചായിരുന്നു അന്ത്യം.
ഇന്ന് രാവിലെയായിരുന്നു മെറിലിന്റെ അപ്രതീക്ഷിത വിയോഗം. വെക്സ്ഫോർഡ് ജനറൽ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തുവരികയായിരുന്നു മെറിൽ. ഇതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. ഭർത്താവ് സ്മിൽട്ടൺ ജോൺ, മക്കൾ ജ്വലിൻ, ജൊഹാൻ.
Discussion about this post

