ഡബ്ലിൻ: ഡേവ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വൈദ്യുതി തടസ്സം പരിഹരിക്കുന്നതിനുള്ള ഇഎസ്ബിയുടെ ശ്രമങ്ങൾ പുരോഗമിക്കുന്നു. ഇഎസ്ബിയുടെ ഏറ്റവും ഒടുവിലായുള്ള പ്രതികരണം പുറത്തുവരുമ്പോൾ ഇനി ആയിരം വീടുകളിൽ കൂടിയാണ് വൈദ്യുതിബന്ധം പുന:സ്ഥാപിക്കാനുള്ളത്. ശക്തമായ കാറ്റിനെ തുടർന്ന് വീടുകളും ബിസിനസ് സ്ഥാപനങ്ങളും ഉൾപ്പെടെ 18,000 ഇടങ്ങളിൽ ആയിരുന്നു വൈദ്യുതി തടസ്സപ്പെട്ടത്.
രാത്രി വൈകിയും ഇഎസ്ബിയുടെ ജീവനക്കാർ അറ്റകുറ്റപ്പണികളിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇതാണ് വൈദ്യുതിബന്ധം ഏറ്റവും വേഗത്തിൽ പുന:സ്ഥാപിക്കാൻ കാരണം ആയത്. വൈദ്യുതി തടസ്സം നേരിടുന്നത് 1800 372 999 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഇഎസ്ബി വ്യക്തമാക്കി.
Discussion about this post

