- മോദിയെ വധിക്കാൻ പദ്ധതി; മൂന്നുപേർ പിടിയിൽ
- കൊറിയർ സേവനങ്ങൾ നിർത്തിവയ്ക്കാൻ ഡിപിഡിഐഎസ്
- തുവാമിലെ മദർ ആൻഡ് ബേബി ഹോമിലെ പരിശോധന; ശിശുക്കളുടെ കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെടുത്തു
- ഇന്ധനവിലയ്ക്കെതിരായ പ്രതിഷേധം; സർക്കാരും പ്രതിഷേധക്കാരും തമ്മിൽ ഇന്ന് കൂടിക്കാഴ്ച നടത്തും
- മലയാളി നഴ്സ് അന്തരിച്ചു
- ഉദ്യോഗസ്ഥർക്കായുള്ള കൗൺസിലിംഗ് സേവനങ്ങൾ; ഗാർഡ ഷിക്കോണ ചിലവിട്ടത് 1.63 മില്യൺ യൂറോ
- നാലാം ദിവസവും തുടർന്ന് സമരം; വലഞ്ഞ് ജനങ്ങൾ
- ഡബ്ലിനിൽ രണ്ട് സംഗീത പരിപാടികൾ; പ്രഖ്യാപനവുമായി നോഹ കഹാൻ
Author: sreejithakvijayan
ഡെറി: കൗണ്ടി ഡെറിയിൽ വാർഷിക ഈസ്റ്റർ മൺഡേ പരേഡ് നടന്നു. ക്രെഗനിലെ സെൻട്രൽ ഡ്രൈവ് ഏരിയയിൽ നിന്നാണ് പരേഡ് ആരംഭിച്ചത്. 1916ൽ ഡബ്ലിനിൽ ബ്രിട്ടീഷ് ഭരണത്തിനെതിരായ ഈസ്റ്റർ പ്രക്ഷോഭത്തിന്റെ പ്രതീകമായാണ് വർഷാവർഷം ഈസ്റ്റർ മൺഡേ പരേഡ് നടത്തുന്നത്. മുഖംമൂടികളും സൺഗ്ലാസുകളും അർദ്ധസൈനിക ശൈലിയിലുള്ള വസ്ത്രങ്ങളും ധരിച്ചായിരുന്നു ആളുകൾ പരേഡിൽ പങ്കെടുത്തത്. ഐറിഷ് പതാകയും റിപ്പബ്ലിക്കൻ പതാകകളും ഇവർ കയ്യിൽ കരുതിയിരുന്നു. സിറ്റി സെമിത്തേരിയിലേക്ക് ആയിരുന്നു പരേഡ്. നൂറ് കണക്കിന് ആളുകളാണ് പരേഡിൽ പങ്കുകൊണ്ടത്.
കോർക്ക്: കോർക്കിൽ വാഹനാപകടം. 50 കാരൻ മരിച്ചു. കാസിൽടൗൺറോച്ചെയിൽ ഇന്നലെ ഉച്ചയ്ക്ക് 12.50 ഓടെ ആയിരുന്നു സംഭവം. 50 കാരന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 50 കാരൻ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘം എത്തി സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തിന്റെ ദൃക്‌സാക്ഷികളോട് ബന്ധപ്പെടാൻ പോലീസ് ആവശ്യപ്പെട്ടു.
ഡബ്ലിൻ: ഡബ്ലിനിൽ വൻ ലഹരിവേട്ട. വിവിധ ദിവസങ്ങളിൽ നടത്തിയ പരിശോധനകളിലായി 8,30,000 യൂറോയുടെ ലഹരിശേഖരം പിടികൂടി. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ലൂക്കനിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു ലഹരിശേഖരം പിടിച്ചെടുത്തത്. റോണസ്ടൗൺ ഡ്രഗ്‌സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. ഈസ്റ്റർ ദിനത്തിൽ നടത്തിയ പരിശോധനയിൽ 1 കിലോ കെറ്റാമൈൻ പിടിച്ചെടുത്തു. തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ 13 കിലോ കെറ്റാമൈൻ ആണ് പിടിച്ചെടുത്തത്. 20 വയസ്സുള്ള യുവാവിനെയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ: ഇന്ധനവിലയിൽ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത സമരം നടക്കാനിരിക്കെ വാഹന യാത്രികർക്ക് മുന്നറിയിപ്പ്. ഡബ്ലിൻ നഗരത്തിൽ പലയിടങ്ങളിലും യാത്രയ്ക്ക് തടസ്സം നേരിടാമെന്ന് അധികൃതർ അറിയിച്ചു. പെട്രോൾ- സീസൽ വിലവർധനവിനെതിരെ പ്രാദേശിക സംഘങ്ങളാണ് ഇന്ന് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മിഡിൽ ഈസ്റ്റിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധനവിലയിൽ വലിയ ഉയർച്ചയാണ് ഉണ്ടായിട്ടുള്ളത്. നഗരത്തിലെ വിവിധയിടങ്ങളിലായി പ്രതിഷേധക്കാർക്കായി അസംബ്ലി പോയിന്റുകൾ ഉണ്ട്. ഇതാണ് വാഹനയാത്രികർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുക. എം 1 ഉൾപ്പെടെ അസംബ്ലിപോയിന്റാണ്.
ഡബ്ലിൻ: ഡബ്ലിനിൽ ബസ് ഇടിച്ച് സ്ത്രീയ്ക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ടെറനൂറെ മേഖലയിൽ ആണ് അപകടം ഉണ്ടായത്. 40 വയസ്സുള്ള സ്ത്രീയ്ക്കാണ് പരിക്കേറ്റത്. നടന്ന് പോകുകയായിരുന്നു യുവതി. ഇതിനിടെ ഇവരെ ബസ് ഇടിയ്ക്കുകയായിരുന്നു. ബ്യൂമൗണ്ട് ആശുപത്രിയിലാണ് യുവതി ചികിത്സയിൽ കഴിയുന്നത്. അപകടത്തിൽ മറ്റ് പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസിന്റെ നിർദ്ദേശം.
ഡബ്ലിൻ: ഡബ്ലിനിൽ അമിത വേഗതിയിൽ സഞ്ചരിച്ചതിന് പിടിയിലായത് മൂവായിരം ഡ്രൈവർമാർ. ഈസ്റ്റർ വാരാന്ത്യ അവധിയുടെ ഭാഗമായി നടത്തിയ റോഡ് ദൗത്യത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മദ്യവും ലഹരിയും ഉപയോഗിച്ച് വാഹനം ഓടിച്ചതിന് 138 പേർ അറസ്റ്റിലായിട്ടുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗപരിധിയിൽ സഞ്ചരിക്കേണ്ട പാതയിൽ 138 കിലോ മീറ്റർ വേഗതയിൽ വാഹനം ഓടിച്ച സംഭവങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തവയിൽ ഉണ്ട്. ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്നതിനായി പ്രത്യേക ശ്രദ്ധയാണ് പോലീസ് വച്ചുപുലർത്തിയിരുന്നത്. 310 പേർ മൊബൈൽഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ഡബ്ലിൻ: ഐറിഷ് റോഡ് വിക്ടിംസ് അസോസിയേഷന് (ഐആർവിഎ) വേണ്ടി ധനസമാഹരണം ആരംഭിച്ച് സ്‌ക്രാംബ്ലർ അപകടത്തിൽ മരിച്ച 16 കാരിയുടെ രക്ഷിതാക്കൾ. 10,000 രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ജനുവരിയിൽ ആയിരുന്നു 16 വയസ്സുള്ള ഗ്രേസ് ലിഞ്ച് സ്‌ക്രാംബ്ലർ ബൈക്ക് അപകടത്തിൽ മരിച്ചത്. വാഹനാപകടത്തിൽ ഗ്രേസിന് ജീവൻ നഷ്ടമാകുമ്പോൾ 16 വയസ്സ് ആയിരുന്നു പ്രായം എന്ന് രക്ഷിതാക്കൾ പറഞ്ഞു. ഗ്രേസിന്റെ വിയോഗം തങ്ങളുടെ കുടുംബത്തിൽ ഒരിക്കലും നികത്താനാകാത്ത ശൂന്യതയാണ് സൃഷ്ടിച്ചത്. തങ്ങളുടെ കുടുംബം അനുഭവിച്ച അവസ്ഥയിലൂടെ മറ്റാരും കുടുംബവും കടന്ന് പോകരുത് എന്നാണ് ആഗ്രഹിക്കുന്നത് എന്നും രക്ഷിതാക്കൾ കൂട്ടിച്ചേർത്തു.
ഡൊണഗൽ: ലെറ്റർകെന്നിയിൽ ലോറിയിടിച്ച് പരിക്കേറ്റ സ്ത്രീ മരിച്ചു. 40 കാരിയാണ് മരിച്ചത്. വെള്ളിയാഴ്ച ആയിരുന്നു ലോറിയിടിച്ച് സ്ത്രീയ്ക്ക് പരിക്കേറ്റത്. ഇവരുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോർട്ട് റോഡിൽ ആയിരുന്നു സംഭവം. നടന്ന് പോകുകയായിരുന്നു 40 കാരി. ഇതിനിടെ ലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ലെറ്റർകെന്നി യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് യുവതി ചികിത്സയിൽ കഴിഞ്ഞിരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15 നും 3.15 നും ഇടയിൽ അപകടമുണ്ടായ സ്ഥലം വഴി കടന്ന് പോയവർ ഡാഷ് ക്യാമുകൾ പരിശോധിക്കണമെന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ: അയർലൻഡിലെ ജയിലുകളിൽ തിരക്ക് വർധിക്കുന്നു. പാർപ്പിക്കാൻ സ്ഥലമില്ലാത്തതിനാൽ നിലത്ത് കിടക്കകൾ വിരിച്ചാണ് അന്തേവാസികൾ ഉറങ്ങുന്നത്. അതേസമയം വിഷയത്തിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് അവോണ്ടു നേതാവ് പീഡർ തോയിബിൻ രംഗത്ത് എത്തി. 580 ഓളം തടവുകാരാണ് തറയിൽ കിടക്കകൾ വിരിച്ച് ഉറങ്ങുന്നത്. പുതിയ കണക്കുകൾ പ്രകാരം ജയിലുകളുടെ പരമാവധിശേഷിയെക്കാൾ 122 ശതമാനം കൂടുതലാണ് അന്തേവാസികളുടെ എണ്ണം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 5,885 തടവുകാരെ പുതുതായി ജയിലുകളിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ബെൽഫാസ്റ്റ്: ഈസ്റ്റർ ദിനത്തിൽ നോർത്ത് ബെൽഫാസ്റ്റിൽ ആക്രമണം. യുവാവിന് സാരമായി പരിക്കേറ്റു. ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 20 വയസ്സുള്ള യുവാവാണ് ആക്രമണത്തിന് ഇരയായത്. ഡങ്കെൻ ഗാർഡൻ പ്രദേശത്ത് ആയിരുന്നു ആക്രമണം ഉണ്ടായത്. പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ യുവാവിന്റെ കൈയ്ക്കാണ് പരിക്കേറ്റത്. ആക്രമണത്തിലേക്ക് നയിച്ച സാഹചര്യം വ്യക്തമല്ല.
Subscribe to Updates
Get the latest creative news from FooBar about art, design and business.
