ഡബ്ലിൻ: ഇന്ധനവില വർധനവിനെ ചൊല്ലി അയർലൻഡിൽ നടക്കുന്ന സമരം നാലാം ദിവസവും തുടരുന്നു. പ്രതിഷേധക്കാർ പ്രധാന റോഡുകളിൽ ഉൾപ്പെടെ സംഘടിച്ചതിനാൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. എം 50 ലൂടെ ഉൾപ്പെടെ കടന്ന് പോകാൻ വാഹനയാത്രികർ വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
ട്രക്കുകളും ട്രാക്ടറുകളും അണിനിരത്തിയാണ് നാലാം ദിവസവും പ്രതിഷേധക്കാർ സമരം തുടരുന്നത്. ഇതാണ് സ്ഥിതി രൂക്ഷമാക്കിയിരിക്കുന്നത്. അതേസമയം സമരം ജനജീവിതം ദുസ്സഹമാക്കിയ സാഹചര്യത്തിൽ പ്രതിഷേധക്കാരെ നേരിടാനാണ് സർക്കാർ തീരുമാനം. റോഡുകളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി സേനയെ വിന്യസിക്കും.
Discussion about this post

