Author: sreejithakvijayan

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ റെസ്റ്റോറന്റുകളിൽ മോഷണം. നഗരത്തിലെ പ്രമുഖമായ നാല് റെസ്റ്റോറന്റുകളിലാണ് ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചെയുമായി കള്ളന്മാർ എത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ദി ലോഡിംഗ് ബേയിലെ ബർഗർ ബിസിനസിൽ ഉൾപ്പെടെയാണ് കവർച്ച നടന്നത്. കറുത്ത നിറത്തിലുള്ള മുഖം മൂടിയും വസ്ത്രവും ധരിച്ചായിരുന്നു മോഷ്ടാക്കൾ റെസ്‌റ്റോറന്റുകളിൽ എത്തിയത്. സിസിടിവിയിൽ ഇവരുടെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. പണവും ഭക്ഷണും ഇവർ കവർന്നിട്ടുണ്ട്. ഇതിന് പുറമേ നാശനഷ്ടങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.

Read More

ഡബ്ലിൻ: ഫിക്‌സ്ഡ് ചാർജ് മോഡലിൽ മെല്ലെപ്പോക്ക് സമരം സംഘടിപ്പിച്ച് ഊബർ ഡ്രൈവർമാർ. ഇന്നലെ വൈകീട്ടോടെയായിരുന്നു സമരം. തിരക്കേറിയ സമയത്ത് നടന്ന സമരം യാത്രികരെ വല്ലാതെ ബുദ്ധിമുട്ടിലാക്കി. ഫിക്‌സ്ഡ് ചാർജ് മോഡൽ വലിയ സാമ്പത്തിക ഭാരം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഊബർ ഡ്രൈവർമാർ സമരം സംഘടിപ്പിച്ചത്. കഴിഞ്ഞ ആഴ്ചയും ഡ്രൈവർമാർ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇന്നലെ നടന്നത്. ഡബ്ലിൻ നഗരത്തിൽ വൈകുന്നേരങ്ങളിൽ വലിയ തിരക്ക് ആണ് അനുഭവപ്പെടുക. മെല്ലെപ്പോക്ക് സമരം ഈ തിരക്ക് വർധിപ്പിച്ചു. വിമാന യാത്രികർ ഉൾപ്പെടെ വലിയ ബുദ്ധിമുട്ട് ആയിരുന്നു നേരിട്ടത്.

Read More

ഡബ്ലിൻ: അയർലൻഡിൽ ന്യൂനമർദ്ദത്തിന് സാധ്യത. അടുത്ത വാരം ആദ്യത്തോടെ ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഇതിന്റെ സ്വാധീന ഫലമായി അയർലൻഡിൽ അടുത്ത വാരം മുഴുവനും മഴ ലഭിക്കും. ശരാശരിയ്ക്കും മുകളിൽ ആയിരിക്കും മഴ ലഭിക്കുക. ഇതിന് സമാനമായ രീതിയിൽ ശരാശരിക്ക് മുകളിൽ ചൂടും ലഭിക്കും. തണുത്ത രാത്രികൾ ആയിരിക്കും അടുത്ത വാരം അനുഭവപ്പെടുക.

Read More

ഡബ്ലിൻ: ഇന്ത്യയ്ക്ക് അഭിമാനമായി തൃഷ കന്യമരാള. അയർലൻഡിലെ ആദ്യ വനിതാ ചെസ് ഗ്രാൻഡ്മാസ്റ്റർ എന്ന നേട്ടം കൈവരിച്ചു. അയർലൻഡിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിത ഗ്രാൻഡ് മാസ്റ്റർ ആകുന്നത്. കേവലം 20 വയസ്സിലാണ് അപൂർവ്വ നേട്ടം തൃഷ സ്വന്തമാക്കിയത്. ഹൈദരാബാദ് സ്വദേശിനിയാണ് തൃഷ. 2017 ലാണ് തൃഷ അയർലൻഡിൽ എത്തുന്നത്. 14ാമത്തെ വയസിൽ അയർലൻഡിന്റെ ആദ്യ വുമൺ ഇന്റർനാഷണൽ മാസ്റ്റർ നേട്ടവും തൃഷ കൈവരിച്ചിരുന്നു.

Read More

ഡബ്ലിൻ: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം സംബന്ധിച്ച് നിർണായക വിവരങ്ങൾ പുറത്ത്. കുട്ടികളിൽ പകുതിയിലധികം പേരും സോഷ്യൽ മീഡിയയിൽ തീവ്രവാദ ആശയങ്ങൾ കാണുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ മുന്നറിയിപ്പുമായി ഓംബുഡ്‌സ്മാൻ രംഗത്ത് എത്തിയിട്ടുണ്ട്. ചിൽഡ്രൻ ഓഫീസിനായി ഓംബുഡ്‌സ്മാൻ തന്നെയാണ് പഠനം നടത്തിയത്. ഓൺലൈനായി തീവ്രവാദം, വംശീയത, വിവേചനം തുടങ്ങിയ ഉള്ളടക്കങ്ങൾ കാണുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടെന്നാണ് ഓംബുഡ്‌സ്മാന്റെ കണ്ടെത്തൽ. 63 ശതമാനം കുട്ടികളും ഇത്തരം ഉള്ളടക്കങ്ങൾ കാണുന്നുണ്ട്. രാജ്യത്ത് ഉടനീളമുള്ള 28 സെക്കൻഡറി സ്‌കൂളുകളിൽ പഠിക്കുന്ന 626 വിദ്യാർത്ഥികളില് ആയിരുന്നു പഠനം.

Read More

ഡബ്ലിൻ: കഴിഞ്ഞ 85 വർഷത്തിനിടെ അഞ്ചാമത്തെ ഏറ്റവും മഴയുള്ള വർഷം ആയിരുന്നു 2025 നവംബർ. കഴിഞ്ഞ മാസം നിരവധി ദിവസങ്ങളിലാണ് രാജ്യത്ത് മഴ ലഭിച്ചത്. അതേസമയം ശരാശരിയ്ക്ക് മുകളിൽ താപനിലയും നവംബറിൽ രേഖപ്പെടുത്തിയിരുന്നു. ക്ലോഡിയ കൊടുങ്കാറ്റും ശീതകാല മഴയും ഈ നവംബറിൽ അനുഭവപ്പെട്ടു. ദേശീയ ഗ്രിഡ് ശരാശരിയായ 189 മില്ലീ ലിറ്റർ മഴയായിരുന്നു നവംബറിൽ ലഭിച്ചത്. 1991- 2020 ലെ ദീർഘകാല ശരാശരിയുടെ 136 ശതമാനം ആണ് ഇത്. കഴിഞ്ഞ 85 വർഷത്തിനിടെ 2009 നവംബറിൽ ആയിരുന്നു ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 278.8 മില്ലീ ലിറ്റർ. ഏറ്റവും കുറവ് 1942 നവംബറിൽ ആയിരുന്നു. 33.2 മില്ലീ ലിറ്റർ.

Read More

വാട്ടർഫോർഡ്: അയർലൻഡിൽ ഇ-ബൈക്കുകൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യം. അടുത്തിടെ ഇ- സ്‌കൂട്ടർ അപകടത്തിൽ മരിച്ച 18 കാരന്റെ മാതാവാണ് ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ബാലിബെഗ് സ്വദേശി സമ്മി ഹൻറാഹൻ ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ഇ-ബൈക്ക് അപകടത്തിൽപ്പെട്ട് സമ്മി മരിച്ചത്. അപകടത്തിൽ സമ്മിയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇ- ബൈക്കുകൾക്ക് വലിയ വേഗതയാണ് ഉള്ളത് എന്ന് സമ്മിയുടെ മാതാവ് ജെയ്ൻ ബ്രൗൺ പറഞ്ഞു. അതേസമയം ഇൻഷൂറൻസും ഇല്ല. ഇത് വാഹനം ഓടിക്കുന്നവരെയും റോഡിലൂടെ യാത്ര ചെയ്യുന്നവരെയും അപകടത്തിലാഴ്ത്തുകയാണ്. ആരും ഇ-ബൈക്കുകൾ ഉപയോഗിക്കരുത്. ഇവ നിരോധിക്കണം എന്നും ബ്രൗൺ കൂട്ടിച്ചേർത്തു.

Read More

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വധശ്രമ കേസുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 40 വയസ്സുള്ള വ്യക്തിയെ ആണ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഈ വർഷം ജനുവരി 20 ന് വാട്ടർഫോർഡിലെ ലിഫോർഡിൽ ആയിരുന്നു സംഭവം. അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടേണ്ടതാണ്.

Read More

ഡബ്ലിൻ: സൗത്ത് ഡബ്ലിനിൽ ബിൽഡ് ടു റെന്റ് ഭവന പദ്ധതിയ്ക്ക് നൽകിയ അനുമതി ഹൈക്കോടതി റദ്ദാക്കി. ആസൂത്രണ കമ്മീഷൻ നൽകിയ അനുമതിയാണ് റദ്ദാക്കിയത്. ഡബ്ലിനിൽ 422 യൂണിറ്റ് ബിൽഡ് ടു റെന്റ് ഭവന പദ്ധതിയാണ് നടപ്പിലാക്കാനിരിക്കുന്നത്. അയൺബോൺ റിയൽ എസ്‌റ്റേറ്റ് ലിമിറ്റഡാണ് പദ്ധതി നടപ്പിലാക്കുന്നത്. നിർമ്മാണ കമ്പനിയ്ക്ക് ആസൂത്രണ കമ്മീഷനിൽ നിന്നും അനുമതി ലഭിച്ചതിന് പിന്നാലെ ഫോൺലീ റസിഡന്റ്‌സ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് ഹൈക്കോടതി നടപടി.

Read More

ഡബ്ലിൻ: ഡബ്ലിനിൽ ഹബ്ബ് നിലനിർത്താനുള്ള മന്ന ഡ്രോണിന്റെ പദ്ധതികൾക്ക് തിരിച്ചടി. ഹബ്ബ് നിലനിർത്തുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ ഫിൻഗൽ കൗണ്ടി കൗൺസിൽ നിർത്തിവച്ചു. പ്രദേശവാസികളിൽ നിന്നും ശക്തമായ എതിർപ്പ് ഉയർന്നതിന് പിന്നാലെയാണ് കൗൺസിലിന്റെ നടപടി. ഡബ്ലിൻ 15 ലെ കൂൾമൈൻ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ് മന്ന ഡ്രോൺ ഹബ്ബിന് പദ്ധതിയിടുന്നത്. ഹബ്ബ് ശബ്ദമലിനീകരണത്തിന് കാരണമാകുമെന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്. ഇതിന് പുറമേ സ്വകാര്യതാ ലംഘനം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളും പരിസരവാസികൾ ചൂണ്ടിക്കാട്ടുന്നു. ഇത് സംബന്ധിച്ച് 90 ഓളം പരാതികൾ ആണ് കൗണ്ടി കൗൺസിലിന് ലഭിച്ചിട്ടുള്ളത്. ഇത് പരിഗണിച്ച കൗൺസിൽ അനുമതി നിഷേധിക്കുകയായിരുന്നു.

Read More