ഡബ്ലിൻ: ഇന്ധനവിലയിൽ പ്രതിഷേധം തുടരുന്നതിനിടെ സമരക്കാരുമായി ചർച്ച നടത്താൻ സർക്കാർ. ഇന്ന് വൈകീട്ട് മന്ത്രിമാർ സമരക്കാരെ കാണും. പ്രതിഷേധം രാജ്യത്ത് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാരും പ്രതിഷേധക്കാരും തമ്മിലുള്ള ചർച്ചയ്ക്ക് വഴിയൊരുങ്ങിയിരിക്കുന്നത്.
പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന ജെയിംസ് ഗേയ്ഗൻ ആണ് ചർച്ചയുടെ കാര്യം വ്യക്തമാക്കിയത്. ഐറിഷ് റോഡ് ഹോളേജ് അസോസിയേഷൻ, ഐറിഷ് ഫാർമേഴ്സ് അസോസിയേഷൻ എന്നിവയുടെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും. ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വർധനവിനെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അയർലൻഡിൽ പ്രതിഷേധം ആരംഭിച്ചത്.
Discussion about this post

