ലിസ്ബൺ: ലിസ്ബണിൽ വാഹനാപകടം. രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരു ചക്രവാഹനം ബാരിയറിൽ ഇടിയ്ക്കുകയായിരുന്നു. പോണ്ട് പാർക്ക് റോഡ് ഈസ്റ്റിൽ ആയിരുന്നു സംഭവം.
ശനിയാഴ്ച ആയിരുന്നു സംഭവം. 30 വയസ്സുള്ള യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇരു യുവാക്കളുടെയും പരിക്കുകൾ സാരമുള്ളതാണ്. എന്നാൽ ജീവന് ഭീഷണിയുള്ളതല്ലെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post

