- ഡബ്ലിനിൽ യുവാവിന് നേരെ ആക്രമണം
- വെക്സ്ഫോർഡിൽ ഇന്ത്യൻ വംശജനെ കാണാതായി; അന്വേഷണം
- കൗമാരക്കാരി 11 തവണ ഇരുമ്പുവടി കൊണ്ട് അടിച്ചു; സ്കാർലറ്റ് ഫോക്നർ നേരിട്ടത് ക്രൂരമായ ആക്രമണം
- കുക്കൂ ക്ലോക്കുകളുടെ പ്രദർശനത്തിന് തുടക്കം
- ഇത്തവണ കേരളം മാറ്റത്തിന്റെ സന്ദേശം എഴുതുമെന്ന് നരേന്ദ്ര മോദി
- വാടക വർധനവ്; ഡബ്ലിൻ സിറ്റി കൗൺസിലിനെതിരെ പ്രതിഷേധം
- ബാലിമെനയിൽ ഫ്ളാറ്റിന് നേരെ പെട്രോൾ ബോംബേറ്; അന്വേഷണം
- പോർട്ടഡൗണിലെ കൊലപാതകം; കൂടുതൽ വിവരങ്ങൾ പുറത്ത്
Author: sreejithakvijayan
ഡബ്ലിൻ: ഇ- സ്‌കൂട്ടറുകൾ കാൽനട യാത്രികർക്ക് ഉയർത്തുന്ന വെല്ലുവിളിയെക്കുറിച്ച് ഒയിറിയാച്ച്ടാസ് കമ്മിറ്റി ഇന്ന് കേൾക്കും. ഏജ് ഫ്രണ്ട്‌ലി അയർലൻഡിന്റെ ചീഫ് ഓഫീസർ കാതറിൻ മക്ഗുയിഗഗനാണ് ഇക്കാര്യം കമ്മിറ്റിയെ അറിയിക്കുക. സ്‌കൂട്ടറുകളുടെ വേഗത, ശബ്ദത്തിന്റെ അഭാവം, ഫുട്പാത്തുകളിലെ അനുചിതമായ ഉപയോഗം എന്നിവയാണ് അപകടങ്ങൾക്ക് കാരണമാകുന്നത് എന്ന കാര്യവും മക്ഗുയിഗഗൻ കമ്മിറ്റിയെ അറിയിക്കും. പ്രായമായ കാൽനട യാത്രികർക്കാണ് ഇ-സ്‌കൂട്ടറുകൾ വലിയ ഭീഷണി ആകുന്നത്. ഗ്രാമപ്രദേശങ്ങളിലെ പിൻ റോഡുകളിലൂടെ അതിവേഗത്തിലാണ് ഇ- സ്‌കൂട്ടർ യാത്രികരുടെ സഞ്ചാരം.
ഡൗൺ: കൗണ്ടി ഡൗണിൽ വാഹനമിടിച്ച് വയോധികയ്ക്ക് ഗുരുതര പരിക്ക്. തിങ്കളാഴ്ച വൈകീട്ട് കില്ലിഞ്ചി റോഡിൽ ആയിരുന്നു സംഭവം. അപകടവുമായി ബന്ധപ്പെട്ട് 36 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വൈകീട്ട് ഏഴേ മുക്കാലോടെ ആയിരുന്നു അപകടം ഉണ്ടായത്. രണ്ട് കാറുകൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. 36 കാരൻ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇയാൾ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.
ഡബ്ലിൻ: അയർലൻഡിൽ മഴയുള്ള ദുഷ്‌കരമായ കാലാവസ്ഥ തുടരുമെന്ന് വിലയിരുത്തൽ. ഈ വാരവും വാരാന്ത്യവും മഴയെ തുടർന്നുള്ള ബുദ്ധിമുട്ടുകൾ നേരിടാം. ഇതേ തുടർന്ന് അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ തയ്യാറായിരിക്കണമെന്ന് അധികൃതർ പ്രാദേശിക ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി. പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ, ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്, മന്ത്രിമാരായ സീൻ കാന്നി, കെവിൻ ബോക്‌സർ എന്നിവർ ഇന്നലെ യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രാദേശിക ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയത്. ശക്തമായ മഴ രാജ്യത്ത് രൂക്ഷമായ പ്രളയം ഉണ്ടാകാൻ കാരണം ആകുമെന്നാണ് അറിയിപ്പ്.
ഡബ്ലിൻ: പ്രസിഡന്റ് കാതറിൻ കനോലിയുടെ ത്രിദിന വടക്കൻ അയർലൻഡ് സന്ദർശനത്തിന് ഇന്ന് തുടക്കം. മൂന്ന് ദിവസവും വിവിധ ഔദ്യോഗിക പരിപാടികളിൽ പ്രസിഡന്റ് പങ്കെടുക്കും. ഇന്ന് രാവിലെ സിൻ ഫെയ്ൻ ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഒ നീലുമായി കനോലി കൂടിക്കാഴ്ച നടത്തും. സ്‌റ്റോർമോണ്ട് കാസിലിൽ എത്തിയാകും കൂടിക്കാഴ്ച. ഡിയുപി ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റർ എമ്മ ലിറ്റിൽ പെൻഗെല്ലിയുമായും കനോലി കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം അൾസ്റ്റർ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളുമായി കനോലി സംവദിക്കും. പ്രസിഡന്റ് ആയ ശേഷമുള്ള കനോലിയുടെ ആദ്യ നോർതേൺ അയർലൻഡ് സന്ദർശനമാണ് ഇത്.
ഡബ്ലിൻ: പൊതുസ്ഥലങ്ങളിൽ സ്‌ക്രാംബ്ലർ ബൈക്കുകൾ നിരോധിക്കുന്നത് സംബന്ധിച്ച വിഷയം മന്ത്രിസഭ ഇന്ന് ചർച്ച ചെയ്യും. നിരോധനത്തിനായുള്ള അനുമതി ഉടൻ തന്നെ മന്ത്രിസഭ നൽകുമെന്നാണ് വിവരം. കഴിഞ്ഞ മാസം 16 കാരിയായ പെൺകുട്ടി സ്‌ക്രാംബ്ലർ ബൈക്ക് ഇടിച്ച് മരിച്ച സംഭവത്തിന് പിന്നാലെയാണ് നിരോധനത്തെക്കുറിച്ചുള്ള തീരുമാനം സർക്കാർ എടുത്തത്. പൊതുസ്ഥലങ്ങളിൽ സ്‌ക്രാംബ്ലർ ബൈക്കുകൾ ഉപയോഗിക്കുന്നതിനാണ് നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങുന്നത്. നിലവിലെ നിയമങ്ങൾക്കൊപ്പമാകും പുതിയ വ്യവസ്ഥകളും കൊണ്ടുവരിക.
ഡബ്ലിൻ: അയർലൻഡിൽ കൂടുതൽ ബേബി ഫോർമുല തിരിച്ചുവിളിച്ച് നെസ്ലേ. എസ്എംഎ ഫസ്റ്റ് ഇൻഫാന്റ് മിൽക്കിന്റെ കൂടുതൽ ഉത്പന്നങ്ങളാണ് തിരിച്ച് വിളിച്ചത്. സെറ്യൂലൈഡ് വിഷവസ്തുവിന്റെ സാന്നിദ്ധ്യം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ചൈനയിൽ നിർമ്മിച്ച എആർഎ ഓയിലിലാണ് റെസ്യൂലൈഡ് കലർന്നത്. ബേബി ഫോർമുലയുടെ ബേസ് പൗഡറിൽ പ്രധാന ചേരുവയായി ഈ ഫോർമുലയാണ് ചേർത്തിരിക്കുന്നത്. ബാസിലസ് സെറിയസ് എന്ന ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷവസ്തുവാണ് റെസ്യൂലൈഡ്.
ഡൗൺ: കൗണ്ടി ഡൗണിൽ ഉണ്ടായ വാഹനാപകടത്തിൽ 11 കാരന് ദാരുണാന്ത്യം. ഇന്നലെ രാവിലെ കിൽക്കീലിൽ ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കാറിടിച്ച് ആയിരുന്നു അപകടം ഉണ്ടായത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സാരമായി പരിക്കേറ്റ കുട്ടി സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് നിർദ്ദേശിച്ചു.
ക്ലെയർ: ബേത്സയ്ദാ ആത്മാഭിഷേക താമസിച്ചുകൊണ്ടുള്ള ധ്യാനം ഈ മാസം 15 ന് ആരംഭിക്കും. പ്രമുഖ വചന പ്രഘോഷകനും അനോയിന്റിംഗ് ഫയർ കത്തലിക് മിനിസ്ട്രീസ് (എഎഫ്‌സിഎം) അസിസ്റ്റന്റ് ഡയറക്ടറുമായ ഫാ. ഷൈജു നടുവത്താനിയിലും, ഷിബു കുര്യനും ചേർന്നാണ് ധ്യാനം നയിക്കുന്നത്. ഞായറാഴ്ച രാവിലെ 10 മണിയ്ക്ക് ആരംഭിക്കുന്ന ധ്യാനം ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെ അവസാനിക്കും. ക്ലെയറിലെ സെന്റ് ഫ്‌ളന്നാസ് കോളേജിലാണ് മൂന്ന് ദിവസത്തെ ധ്യാനം നടക്കുക. കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേക സെഷനുകൾ ഉണ്ടാകും. പങ്കെടുക്കാൻ താത്പര്യപ്പെടുന്നവർ നവീൻ : 0892507409, നിവ്യ : 0870535255, ജയ്‌സൺ :0892523699 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഓഫാലി: പുതിയ വെൻഡീസ് ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ഓഫാലിയിൽ തുറക്കാൻ കോറിബ് ഓയിൽ. മെയ് മാസത്തോടെ കൗണ്ടിയിലെ ടുള്ളമോർ റീട്ടെയ്ൽ പാർക്കിൽ റെസ്റ്റോറന്റ് തുറന്ന് പ്രവർത്തിക്കും. അയർലൻഡിലെ വെൻഡീസിന്റെ രണ്ടാമത്തെ റെസ്റ്റോറന്റാണ് ഓഫാലിയിലേത്. പുതിയ റെസ്റ്റോറന്റ് 60 പുതിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുക. ഇക്കഴിഞ്ഞ ഒക്ടോബറിൽ കോർക്കിലെ മഹോൺ പോയിന്റ് ഷോപ്പിംഗ് സെന്ററിൽ ആദ്യ റെസ്റ്റോറന്റ് തുറന്നിരുന്നു. ഇതിനുള്ള ജനപ്രീതിയാണ് രണ്ടാമത്തെ റെസ്റ്റോറന്റ് കൂടി തുറക്കാൻ പ്രേരകമായത്.
വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിലെ വീട്ടിൽ ഹെലിപാഡ് നിർമ്മിക്കാൻ ബ്രീട്ടീഷ് ശതകോടീശ്വരനായ ജെയിംസ് ഡൈസണ് അനുമതി. ആസൂത്രണ കമ്മീഷനാണ് അനുമതി നൽകിയത്. ബ്ലാക്ക് വാട്ടർ നദിയുടെ തീരത്തുള്ള തന്റെ ആഡംബര വസതിയോട് ചേർന്ന് ഹെലിപാഡ് നിർമ്മിക്കാനാണ് അദ്ദേഹത്തിന്റെ പദ്ധതി. ഹെലിപാഡിനായി നേരത്തെ തന്നെ വാട്ടർഫോർഡ് കൗണ്ടി കൗൺസിലിൽ നിന്നും അനുമതി ലഭിച്ചിരുന്നു. ഈ അനുമതി ആസൂത്രണ കമ്മീഷൻ ശരിവയ്ക്കുകയായിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
