ഡബ്ലിൻ: പൊതുസ്ഥലങ്ങളിൽ സ്ക്രാംബ്ലർ ബൈക്കുകൾ നിരോധിക്കുന്നത് സംബന്ധിച്ച വിഷയം മന്ത്രിസഭ ഇന്ന് ചർച്ച ചെയ്യും. നിരോധനത്തിനായുള്ള അനുമതി ഉടൻ തന്നെ മന്ത്രിസഭ നൽകുമെന്നാണ് വിവരം. കഴിഞ്ഞ മാസം 16 കാരിയായ പെൺകുട്ടി സ്ക്രാംബ്ലർ ബൈക്ക് ഇടിച്ച് മരിച്ച സംഭവത്തിന് പിന്നാലെയാണ് നിരോധനത്തെക്കുറിച്ചുള്ള തീരുമാനം സർക്കാർ എടുത്തത്.
പൊതുസ്ഥലങ്ങളിൽ സ്ക്രാംബ്ലർ ബൈക്കുകൾ ഉപയോഗിക്കുന്നതിനാണ് നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങുന്നത്. നിലവിലെ നിയമങ്ങൾക്കൊപ്പമാകും പുതിയ വ്യവസ്ഥകളും കൊണ്ടുവരിക.
Discussion about this post

