ഡബ്ലിൻ: പ്രസിഡന്റ് കാതറിൻ കനോലിയുടെ ത്രിദിന വടക്കൻ അയർലൻഡ് സന്ദർശനത്തിന് ഇന്ന് തുടക്കം. മൂന്ന് ദിവസവും വിവിധ ഔദ്യോഗിക പരിപാടികളിൽ പ്രസിഡന്റ് പങ്കെടുക്കും. ഇന്ന് രാവിലെ സിൻ ഫെയ്ൻ ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഒ നീലുമായി കനോലി കൂടിക്കാഴ്ച നടത്തും.
സ്റ്റോർമോണ്ട് കാസിലിൽ എത്തിയാകും കൂടിക്കാഴ്ച. ഡിയുപി ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റർ എമ്മ ലിറ്റിൽ പെൻഗെല്ലിയുമായും കനോലി കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം അൾസ്റ്റർ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുമായി കനോലി സംവദിക്കും. പ്രസിഡന്റ് ആയ ശേഷമുള്ള കനോലിയുടെ ആദ്യ നോർതേൺ അയർലൻഡ് സന്ദർശനമാണ് ഇത്.
Discussion about this post

